വയസ് 74, കണ്ടാൽ 20 എന്ന് പറയും..! ഈ ഫാഷൻ ഡിസൈനറുടെ ചെറുപ്പത്തിന്റെ രഹസ്യം എന്തെന്ന് ആരാധകർ

74 കാരിയായ ഒരു ഫാഷൻ ഡിസൈനർ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം ഇപ്പോൾ. കണ്ടാൽ 20 വയസോളം മാത്രം തോന്നിക്കുന്ന വേര വാങ് എന്ന അമേരിക്കൻ ഫാഷൻ ഡിസൈനറുടെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വെള്ള മോണോകിനിയിലുള്ള വേര വാങ്ങിന്റെ സ്വിമ്മിങ് പൂള് ചിത്രങ്ങൾ പങ്കുവച്ചതോടെ ഇവരുടെ സൗന്ദര്യത്തിന്റെയും ചെറുപ്പത്തിന്റെയും രഹസ്യം ആരാഞ്ഞ് ആയിരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

Also Read: പച്ചക്കറികള്‍ ഒന്നും വേണ്ടേ വേണ്ട; ഇതുമാത്രമുണ്ടെങ്കില്‍ നല്ല കിടിലം സാമ്പാര്‍ റെഡി

19–ാം വയസ്സിലാണ് ഫാഷൻ ലോകത്തേക്ക് വേര വാങ് എത്തുന്നത്. ഫാഷൻ ഇൻഡസ്ട്രിയിലേക്ക് വരും മുൻപ് ഒരിക്കൽ പോലും വേര ക്യാമറയ്ക്ക് മുൻപിൽ നിന്നിട്ടില്ല. തനിക്ക് 74 വയസായെന്ന് വേര തന്നെയാണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. തന്റെ സൗന്ദര്യവും ചുറുചുറുക്കും കൊണ്ട് സ്ഥിരം സോഷ്യൽ മീഡിയയെ ഞെട്ടിക്കുന്ന വരയുടെ മറ്റൊരു നൈറ്റ് പാർട്ടി ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു.

Also Read: ഉദ്ഘാടനത്തിന് തയ്യാറെടുത്ത് കാസര്‍കോഡ്, പാലക്കാട്‌ സാംസ്കാരിക സമുച്ചയങ്ങള്‍; കാണാം ചിത്രങ്ങൾ

View this post on Instagram

A post shared by Vera Wang (@verawang)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News