അടിയോടടി! രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വാക്കേറ്റം; പ്രസംഗം പൂർത്തിയാക്കാതെ വിഡി സതീശൻ

kpcc vd satheeshan

നേതാക്കളുടെ തമ്മിൽ തല്ല് പരിഹരിക്കാൻ കൂടി അജണ്ട വച്ച് തുടങ്ങിയ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും അടി. വിഡി സതീശനും എപി അനിൽകുമാറും തമ്മിലാണ് തർക്കമുണ്ടായത്. തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിഡി സതീശൻ ഇരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് 60 മണ്ഡലങ്ങളിൽ പ്രത്യേക സജ്ജീകരണം ഒരുക്കിയിട്ടുണ്ടെന്ന് സതീശൻ പറഞ്ഞപ്പോൾ പാർട്ടിയോട് ചർച്ച ചെയ്യാതെ ആര് ഇതിന് അനുമതി നൽകിയെന്ന് അനിൽകുമാർ ചോദിച്ചു.

ഇതാണ് സതീശനെ ചൊടിപ്പിച്ചത്. എനിക്ക് പറയാൻ അവകാശമില്ലേ എന്ന് വിഡി സതീശൻ തിരിച്ചു ചോദിച്ചു. ഇതോടെയാണ് വാക്കേറ്റം ഉണ്ടായത്. അതേ സമയം, സംസ്ഥാനത്തെ പാര്‍ട്ടിയെ നയിക്കുന്ന നേതാക്കള്‍ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ചുമതല ഒഴിയുമെന്ന് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി യോഗത്തെ അറിയിച്ചു.

ALSO READ; സുധാകരനും സതീശനും തമ്മിലുള്ള തർക്കം അവസാനിപ്പിക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ വിമർശനവുമായി നേതാക്കൾ

ക‍ഴിഞ്ഞ രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെച്ചതും സതീശൻ കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാത്തതും അനാവശ്യ വിവാദം സൃഷ്ടിച്ചെന്നും
ഇത്തരം വിവാദങ്ങൾ തിരിച്ചടിയാകുമെന്നും കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ നേതാക്കൾ പറഞ്ഞിരുന്നു. പരസ്പര ഐക്യം വർദ്ധിപ്പിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. ഇതേ യോഗത്തിലാണ് തർക്കമുണ്ടായത്. തർക്കം തെറ്റായ സന്ദേശം നൽകുമെന്നും യോജിച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും അഭിപ്രായം ഉയർന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പിടിവലിയില്‍ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തില്‍ ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാന ചർച്ച ഇപ്പോൾ പാടില്ല എന്ന് പിജെ കുര്യൻ അഭിപ്രായപ്പെട്ടിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യത്തോടെ നീങ്ങണമെന്നും കോൺഗ്രസ് രാഷ്ട്രീയ കാര്യ സമിതിയിൽ രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സുധാകരൻ-സതീശൻ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ വിമർശനം. ഓൺലൈനായിട്ട് ആണ് ചെന്നിത്തല പങ്കെടുത്തത്. പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനും തമ്മിലുള്ള തര്‍ക്കം കാരണം ക‍ഴിഞ്ഞ ദിവസം മാറ്റിവച്ച കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വീണ്ടും ചേർന്നപ്പോ‍ഴാണ് ചെന്നിത്തല കടുത്ത വിമർശനമുയർത്തിയത്.

ALSO READ; കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്; മന്ത്രി എം ബി രാജേഷ്

നേരത്തെ, നേതാക്കൾക്കിടയിലെ തർക്കത്തിന്‍റെ ഭാഗമായി തദ്ദേശ തെരഞ്ഞെടുപ്പിലെ അടക്കം ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാൻ ചേർന്ന കെപിസിസി യോഗം പ്രതിപക്ഷ നേതാവ് ബഹിഷ്കരിച്ചിരുന്നു. ഇതിനു പകരമായി യുഡിഎഫ് യോഗം കെ സുധാകരനും ബഹിഷ്‌കരിച്ചു. തുടർന്നാണ് രാഷ്ട്രീയകാര്യസമിതി യോഗവും മാറ്റിവെച്ചത്.

എന്നാൽ, നേതാക്കൾ തമ്മിലുള്ള തർക്കങ്ങൾ കാരണം പാർട്ടിയിലെയും മുന്നണിയിലെയും പ്രധാന കാര്യങ്ങളിൽ പോലും തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിമർശനം ഒരു വിഭാഗം നേതാക്കൾക്കുണ്ട്. വിവാദ വിഷയങ്ങളില്‍ പോലും ഇരു നേതാക്കളും പരസ്പര വിരുദ്ധമായാണ് മറുപടി പറയുന്നത്. ഇതില്‍ മാറ്റം വേണമെന്നാണ് ഹൈക്കമാന്‍റിന്‍റെ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News