ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; രണ്ടാം പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി നാളെ

bank of maharatsra

ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ബ്രാഞ്ചിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ രണ്ടാം പ്രതിയായ തിരുപ്പൂർ സ്വദേശി കാർത്തിക് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. കോഴിക്കോട് പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിയാണ് വിധി പറയുക. ഹർജിയിൽ വെള്ളിയാഴ്ച വാദം പൂർത്തിയായിരുന്നു. മുൻകൂർ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തു. ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോർട്ടും ഹാജരാക്കി.

ALSO READ: ശിവാജി പ്രതിമ തകര്‍ന്ന സംഭവം; ഓരോ മഹാരാഷ്ട്രക്കാരനോടും മോദി മാപ്പ് പറയണം: രാഹുല്‍ ഗാന്ധി

കേസിലെ ഒന്നാം പ്രതിയായ മുൻ മാനേജർ മധ ജയകുമാർ മോഷ്ടിച്ച സ്വർണം വിൽക്കാൻ സഹായിച്ചതിനാണ് കാർത്തിക്കിനെതിരെ കേസെടുത്തത്. ബാങ്കിൽ പണയം വെച്ച 26.24 കിലോഗ്രാം സ്വർണമാണ് മധ ജയകുമാർ കവർന്നത്. തെളിവെടുപ്പിനിടെ 5.3 കിലോഗ്രാം സ്വർണം കണ്ടെടുത്തിരുന്നു. ക്രൈം ബ്രാഞ്ചിൻ്റെ പിടിയിലായ മധ ജയകുമാറിൻ്റെ ജാമ്യാപേക്ഷ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News