മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൻ മാവുങ്കലിനെതിരായ പോക്‌സോ കേസില്‍ വിധി ശനിയാഴ്ച. വീട്ടു ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു എന്നതാണ് കേസ്. ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കാമെന്ന പേരിലായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ വിചാരണ എറണാകുളം ജില്ലാ പോക്‌സോ കോടതിയില്‍ പൂര്‍ത്തിയായി.

also read; മോന്‍സണ്‍ മാപ്പ് പറഞ്ഞതുകൊണ്ടാണ് കേസ് കൊടുക്കാതിരുന്നത്; സുധാകരന്റെ ആ വാദവും പൊളിയുന്നു

2018 മുതല്‍ പെണ്‍കുട്ടിയെ പ്രതി തുടര്‍ച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ പറയുന്നു. മോന്‍സന്റെ മുന്‍ ജീവനക്കാര്‍ അടക്കം ആകെ 36 സാക്ഷികളെയാണ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News