ഖത്തറിൽ മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ

ഖത്തറിൽ തടവിൽ കഴിയുന്ന മലയാളി അടക്കമുള്ള എട്ടുപേരെ വധശിക്ഷയ്‌ക്ക്‌ വിധിച്ചു. തിരുവനന്തപുരം സ്വദേശിയടക്കം നാവികസേന ഉദ്യോഗസ്ഥരായിരുന്ന എട്ട്‌ പേരാണ്‌ തടവിലാക്കപ്പെട്ടിരുന്നത്‌. വിധി ഞെട്ടിക്കുന്നതെന്ന് ഇന്ത്യ പ്രതികരിച്ചു. എട്ടുപേരും ചാരപ്രവർത്തനം നടത്തി എന്നാരോപിച്ചായിരുന്നു ഖത്തർ അധികൃതർ അറസ്റ്റ് ചെയ്‌ത്‌ തടവിലാക്കിയത്. 2022-ലായിരുന്നു ഇവർ പിടിയിലാകുന്നത്.

എട്ടുപേരുടേയും വധശിക്ഷ ഞെട്ടിക്കുന്നതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണം. ഇവരുടെ കുടുംബാഗങ്ങളുമായി ബന്ധപ്പെട്ടുവരുന്നു. ഇവർക്ക് വേണ്ട എല്ലാ നിയമപരമായ സഹായം നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കി. ഇവർ ചെയ്‌ത കുറ്റം എന്താണെന്ന്‌ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ALSO READ: ‘ഹേമമാലിനിയെ കൊണ്ട് നൃത്തം ചെയ്യിച്ചു’; ബിജെപി നേതാവിന്റെ പരാമര്‍ശത്തിന് പിന്നാലെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News