ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്‍സുലിന്‍ ലഭ്യമാക്കണമെന്ന ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച. ദില്ലി റോസ് അവന്യു കോടതിയാണ് വിധി പറയുക.
അതേ സമയം കെജ്രിവാളിനെ കൊല്ലാന്‍ ബിജെപിയും ഇഡിയും ഗൂഢാലോചന നടത്തുന്നതായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി ആരോപിച്ചു. കെജ്രിവാള്‍ പഞ്ചസാരയിട്ട ചായയും മാമ്പഴവും മധുരപലഹാരങ്ങളും കഴിച്ച് പ്രമേഹം കൂട്ടി ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആരോപണത്തിന് പിന്നാലെയാണ് പ്രതികരണം.
Also Read : കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വ്യത്യാസം നേര്‍ത്ത് നേര്‍ത്ത് ഇല്ലാതാകുന്നു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി
എന്നാല്‍, ജയിലധികൃതര്‍ അദ്ദേഹത്തിന് ഇന്‍സുലിന്‍പോലും നല്‍കുന്നില്ലെന്നും വീട്ടില്‍നിന്നുള്ള ഭക്ഷണം തടഞ്ഞ് ആരോഗ്യമില്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here