അയർക്കുന്നത്ത് 15കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

കോട്ടയം അയർകുന്നത്ത് 15കാരിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. പ്രതി അജേഷ് കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിധി പറഞ്ഞിരുന്നു. പീഡനം, അന്യായമായി തടങ്കലിൽ പാർപ്പിക്കൽ, കൊലപാതം എന്നീ കുറ്റങ്ങൾ ചുമഴ്ത്തിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. പോക്സോ കേസിൽ 20 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. വിധി പറഞ്ഞത് പോക്സോ കേസുകൾ പരിഗണിക്കുന്ന അഡീഷണൽ ജില്ലാ കോടതി ജഡ്ജി സാനു എസ് പണിക്കരാണ്.

Also Read; കാസർകോട് ബസിനുനേരെ ആക്രമണം; ബസ് തടഞ്ഞ് നിർത്തി ബസിന്റെ ചില്ല് അടിച്ചുപൊട്ടിച്ചു

2019 ജനുവരി 17നാണ് കേസിനാസ്പദമായ സംഭവം. കുട്ടിയുമായി സൗഹൃദം നടിച്ച് പ്രതി ജോലി ചെയ്യുന്ന ഇഷ്ടിക കമ്പനിയുടെ മുറിയിൽ വെച്ച് പീഡിപ്പിച്ചു. തുടർന്ന് ബോധരഹിതയായ കുട്ടിയെ ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപത്ത് മൃതദേഹം മറവു ചെയ്യാനും അജേഷ് ശ്രമിച്ചു. അയർക്കുന്നം പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

Also Read; ആലപ്പുഴയിൽ ശ്രീനാരായണഗുരു മന്ദിരത്തിന് നേരെ ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News