ഗവര്‍ണര്‍ പുറത്താക്കിയതിനെതിരെ സര്‍വ്വകലാശാല സെനറ്റംഗങ്ങള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

കേരള സര്‍വ്വകലാശാല സെനറ്റില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് 15 അംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.

ഗവര്‍ണ്ണറുടെ നടപടി ചട്ടവിരുദ്ധമാണെന്നും നാമനിര്‍ദ്ദേശം പിന്‍വലിക്കാന്‍ ചാന്‍സലര്‍ക്ക് നിയമപരമായ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സെനറ്റംഗങ്ങള്‍ കോടതിയെ സമീപിച്ചത്. പുറത്താക്കപ്പെട്ടവര്‍ക്ക് പകരം അംഗങ്ങളെ നിയമിക്കുന്നത് ഇടക്കാല ഉത്തരവിലൂടെ കോടതി തടഞ്ഞിരുന്നു. ജസ്റ്റിസ് സതീഷ് നൈനാന്റെ ബെഞ്ചാണ് കേസ്സില്‍ വിധി പറയുക.

സെനറ്റ് യോഗത്തില്‍ പങ്കെടുത്തില്ലെന്ന കാരണത്താല്‍ പ്രീതി നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് സെനറ്റ് അംഗങ്ങളെ ഗവര്‍ണര്‍ പുറത്താക്കിയത് . ഗവര്‍ണറുടെ നോട്ടിഫിക്കേഷനിലെ പ്രീതി പരാമര്‍ശത്തെ വാദത്തിനിടെ കോടതി വിമര്‍ശിച്ചിരുന്നു. പ്രീതി വ്യക്തിപരമല്ലെന്നും വ്യക്തിയെ ഇഷ്ടമല്ലാത്തതിന്റെ പേരില്‍ പ്രീതി പിന്‍വലിക്കാനാവില്ലെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News