മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം ശേഖരിച്ച ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനകളും പൂര്‍ത്തിയായി. വരും ദിവസങ്ങളില്‍ സുധാകരന്‍റെ അടുത്ത അനുയായി എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസില്‍ ഒന്നും രണ്ടും പ്രതികളായ മോന്‍സന്‍, കെ. സുധാകരന്‍ എന്നിവരടക്കമുള്ളവരുടെ കൂടിക്കാഴ്ചകള്‍ , കേസിനെ സ്വാധീനിക്കാന്‍ പരാതിക്കാരെ സമീപിച്ചതിന്‍റെ തെളിവുകളടക്കമുള്ള ഡിജിറ്റല്‍ രേഖകളാണ് പരിശോധനയക്ക് വിധേയമാക്കിയത്. പരിശോധന പൂര്‍ത്തിയായതിനാല്‍ ഉടന്‍ തന്നെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടക്കാനാണ് തീരുമാനം.
also read:ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരർ പിടിയിൽ
സുധാകരന്‍റെ അടുത്ത അനുയായി എബിന്‍ എബ്രഹാമിനെ ചോദ്യം ചെയ്യാന്‍ പ്രത്യേക ചോദ്യാവലി ക്രൈംബ്രാഞ്ച് തയ്യാറാക്കി കഴിഞ്ഞു.. കെ സുധാകരന്‍റെ പേര് വെളിപ്പെടുത്താതിരിക്കാന്‍ എബിന്‍ നിരന്തരം ബന്ധപ്പെട്ടതിന്‍റെ ഫോണ്‍ രേഖകള്‍ വരെ ഉദ്യോഗസ്ഥരുടെ പക്കലുണ്ട്. ഇതിനിടെ കേസിലുല്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കൂടി ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് അയച്ചു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍ ഈ മാസം 29 നും ഐജി ലക്ഷ്മണ 31 നും കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ടു ഹാജരാകാനാണ് നിര്‍ദേശം. തട്ടിപ്പില്‍ ഇരുവരുടെയും പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
also read:കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച (ജൂലൈ 20) അവധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here