മൂർഖൻ വിഴുങ്ങിയ പാത്രം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

മൂർഖൻ പാമ്പ് വിഴുങ്ങിയ പ്ലാസ്റ്റിക് പാത്രം വെറ്ററിനറി ഡോക്ടർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. അഞ്ചു മീറ്റർ നീളമുള്ള പെൺ മൂർഖന് 10 വർഷത്തോളം പ്രായമുണ്ടാവുമെന്ന് ഡോക്ടർ പറഞ്ഞു.

കവലപടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വാസന്തിയുടെ മംഗളൂരു ബണ്ട്വാൾ വഗ്ഗയിലെ വീട്ടുവളപ്പിൽ അനങ്ങാനാവാതെ കിടന്ന പാമ്പിനെയാണ് ശസ്ത്രക്രിയക്ക് വിധേയമായത്. കുടലിൽ വ്രണമുണ്ടാക്കിയ പാത്രമാണ് പുറത്തെടുത്തത്.

Also read: തൊപ്പിക്കെതിരെ വീണ്ടും കേസ്; വിണ്ടും അറസ്റ്റിലായേക്കും

വഗ്ഗയിലേ പാമ്പുപിടിത്തക്കാരൻ കിരണിന്റെ സഹായത്തോടെ പാമ്പിനെ വെറ്ററിനറി സർജൻ മംഗളൂരുവിലെ ഡോ. യശസ്വി നരവിയുടെ അടുത്ത് എത്തിച്ചു. എക്സ്റേയിൽ കണ്ടെത്തിയ പാത്രം പാമ്പിന് അനസ്തേഷ്യ നൽകിയ ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരുന്നു. പാമ്പിനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ കാട്ടിൽ വിട്ടു.

Also read: യൂണിടാക് അഴിമതി ആരോപണത്തില്‍ ഇഡിക്ക് കോടതിയുടെ വിമര്‍ശനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News