മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമരസേനാനിയുമായ എൻ ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകും; എം കെ സ്റ്റാലിൻ

തമിഴ്‌നാട്ടിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ എൻ ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മധുരൈ സന്ദർശനത്തിനിടെ സ്റ്റാലിൻ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ALSO READ: അലാസ്‌കയില്‍ ഭൂചലനം;സുനാമി മുന്നറിയിപ്പ് നൽകി

മധുരൈ കാമരാജ് സർവകലാശാലയാണ് ശങ്കരയ്യക്ക് ഓണററി ഡോക്ടറേറ്റ് നൽകുക. ശങ്കരയ്യക്ക് 102 വയസ്സാകുന്ന ദിനത്തിലാണ് ഈ പ്രഖ്യാപനം എന്നതും ഒരു കൗതുകമാണ്. ശങ്കരയ്യക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടാണ് സ്റ്റാലിൻ ഡോക്ടറേറ്റിന്റെ കാര്യം വെളിപ്പെടുത്തിയത്.

ALSO READ: പ്രതിപക്ഷ യോഗത്തിൽ ക്ളൈമാക്‌സായി; കോൺഗ്രസ്സിനോടുള്ള വിയോജിപ്പ് അവസാനിപ്പിച്ച് ആം ആദ്മി പങ്കെടുക്കും

ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിച്ചയാളാണ് ശങ്കരയ്യ. മധുരയിലെ അമേരിക്കൻ കോളേജിലെ വിദ്യാർത്ഥിയായിരുന്ന സമയത്ത് കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളുടെ പേരിൽ ശങ്കരയ്യയെ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് ചെയ്തിരുന്നുവെന്നും, അതിനാൽ പരീക്ഷ എഴുതാൻ സാധിച്ചില്ലെന്നുമുള്ള കാര്യങ്ങൾ സ്റ്റാലിൻ വേദിയിൽ ഓർമ്മിപ്പിച്ചു. അതേ കാലഘട്ടത്തിൽത്തന്നെ സ്വാതന്ത്ര്യസമരങ്ങളിൽ പങ്കെടുത്തതിനും ശങ്കരയ്യ അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച ഓഗസ്റ്റ് 15ന് 12 മണിക്കൂർ മുൻപാണ് ശങ്കരയ്യ വിട്ടയക്കപ്പെട്ടത്.

ALSO READ: നൃത്തം ചെയ്യുമ്പോള്‍ ജീവിതം വളരെ മികച്ചതാകുന്നു’, നിറവയറില്‍ വിദ്യ ഉണ്ണിയുടെ തകര്‍പ്പന്‍ ഡാന്‍സ്

ഏറെക്കാലം സിപിഐഎമ്മിന്റെ തമിഴ്നാട് സെക്രട്ടറിയായിരുന്ന ശങ്കരയ്യ 1967, 1977, 1980 തെരഞ്ഞെടുപ്പുകളിൽ ജയിച്ച് നിയമസഭയിൽ എത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News