ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളായ വൃദ്ധിമാൻ സാഹ വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫി എഡിഷന് ശേഷം തൻ്റെ ക്രിക്കറ്റ് യാത്ര അവസാനിക്കുമെന്ന് സോഷ്യൽ മീഡിയയിൽ സാഹ കുറിച്ചു. ‘അവസാനമായി ഒരു തവണ’ ബംഗാളിനെ പ്രതിനിധീകരിക്കുന്നതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ക്ലീൻ കീപ്പിംഗ് കഴിവുകളുള്ള സമീപകാലത്തെ ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പറാണ് സാഹ. ഐപിഎൽ 2025 സീസണിലും അദ്ദേഹം ഉണ്ടാകാനിടയില്ല. ‘ക്രിക്കറ്റിലെ പ്രിയപ്പെട്ട യാത്രയ്‌ക്കൊടുവിൽ ഈ സീസൺ എൻ്റെ അവസാനത്തേതായിരിക്കുമെന്ന് പറയട്ടെ. അവസാനമായി ബംഗാളിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു, വിരമിക്കുന്നതിന് മുമ്പ് രഞ്ജി ട്രോഫിയിൽ മാത്രം കളിക്കുന്നു’- സാഹ എക്‌സിൽ കുറിച്ചു.
Read Also: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുമോ; ഒരു വഴിയുണ്ട്
2023-ൽ കരാറിൽ നിന്ന് ബിസിസിഐ സാഹയെ ഒഴിവാക്കിയിരുന്നു. വളരെക്കാലം ടീം ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റായിരുന്നു. പുറത്തായതിന് ശേഷം, അദ്ദേഹം ഒരിക്കലും ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്നില്ല. കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിലായിരുന്നു. ഈ വർഷത്തെ മെഗാ ലേലത്തിന് മുന്നോടിയായി ഗുജറാത്ത് അദ്ദേഹത്തെ നിലനിർത്തിയിരുന്നില്ല. അദ്ദേഹം സ്വയം രജിസ്റ്റർ ചെയ്യാനും ഇടയില്ല.
After a cherished journey in cricket, this season will be my last. I’m honored to represent Bengal one final time, playing only in the Ranji Trophy before I retire. Let’s make this season one to remember! pic.twitter.com/sGElgZuqfP
— Wriddhiman Saha (@Wriddhipops) November 3, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here