ചാറ്റ് ജിപിറ്റി വഴി ഇനി അധ്യാപനവും; പരിശീലന ക്ലാസുമായി വെറ്ററിനറി സർവകലാശാല

ചാറ്റ് ജിപിറ്റി പോലുള്ള ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സങ്കേതങ്ങൾ വലിയ രീതിയിൽ ഉപയോഗിക്കുന്ന കാലമാണിത്. ഇപ്പോഴിതാ ചാറ്റ് ജിപിറ്റിയിലൂടെ അധ്യാപനവും പഠനവും കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കുന്ന പരിശീലന പരിപാടിയുമായി വെറ്ററിനറി സർവകലാശാല രംഗത്ത് വന്നിരിക്കുകയാണ്. ദേശീയതലത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്കൂൾ,കോളേജ്, യൂണിവേഴ്‌സിറ്റി അധ്യാപകർക്ക് ഇതിൽ പങ്കെടുക്കാം.

ALSO READ: ഫ്രാന്‍സ് കര്‍ഷക പ്രക്ഷോഭം: മൊണാലിസ ചിത്രത്തിന് നേരെ സൂപ്പെറിഞ്ഞ് പരിസ്ഥിതി പ്രവര്‍ത്തകർ

ഓരോ നിമിഷവും മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ലോകമാണിത്. ഈ കാലത്ത് അധ്യാപന ശാസ്ത്രം വികസിപ്പിച്ചെടുക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് എങ്ങനെ ഉപയോഗിക്കാം എന്നതിനായിരിക്കും പരിശീലനത്തിൽ ഊന്നൽ നൽകുക. ഫെബ്രുവരി എട്ടിന് ഒൻപതു മുതൽ അഞ്ചു മണി വരെ നീളുന്ന ഏകദിന പരിശീലനമാണ് വെറ്ററിനറി സർവകലാശാല സംഘടിപ്പിക്കുന്നത്. തൃശൂർ മണ്ണുത്തിയിലെ വെറ്ററിനറി കാമ്പസിലെ അക്കാദമിക് സ്റ്റാഫ് കോളേജിൽ വെച്ചാണ് പരിപാടി നടക്കുന്നത്. നേരിട്ടും ഓൺലൈൻ ആയും പങ്കെടുക്കാം. നേരിട്ടു പങ്കെടുക്കുന്നവർക്ക് 1000 രൂപയും ഓൺലൈൻ ഉള്ളവർക്ക് 500 രൂപയുമായിരിക്കും ഫീസ്. പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റുകളും ക്ലാസിന്റെ വീഡിയോകളും നൽകും. വിശദ വിവരങ്ങൾക്ക് 9446203839 എന്ന നമ്പറിൽ ബന്ധപ്പെടാം.

ALSO READ: വീണ്ടും സത്യപ്രതിജ്ഞ: നിതീഷ് കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News