പൂക്കോട് വെറ്ററിനറി സർവകലാശാല വി സി രാജിവച്ചു; വ്യക്തിപരമായ കാരണങ്ങളെന്ന് വിശദീകരണം

പൂക്കോട് വെറ്ററിനറി സർവകലാശാല വി സി ഡോ. പി സി ശശീന്ദ്രൻ രാജിവച്ചു. ചാൻസലർക്ക് രാജിക്കത്ത് കൈമാറി. വ്യക്തിപരയമായ കാരണങ്ങൾ കൊണ്ടാണ് രാജി വയ്ക്കുന്നതെന്നാണ് അദ്ദേഹം നൽകിയ വിശദീകരണം. മുൻ വി സി എം ആർ ശശീന്ദ്രനാഥിനെ നേരത്തെ സസ്‌പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഗവർണർ നിയോഗിച്ച വി സിയാണ് പി സി ശശീന്ദ്രൻ.

Also Read: ജയിലില്‍ വെച്ച് പ്രിന്റിങ് പരിശീലനം നേടി; പുറത്തിറങ്ങിയപ്പോള്‍ കള്ളനോട്ടടിച്ച യുവാവ് അറസ്റ്റിൽ

അതേസമയം, സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറിയിട്ടില്ല എന്ന ബിജെപി വാദം പൊളിഞ്ഞു. മാർച്ച്‌ 9 ന് കേസ് സിബിഐക്ക് കൈമാറി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. വിജ്ഞാപനം സിബിഐക്ക് അയച്ചു നൽകി. കേസിൽ തുടർനടപടി സ്വീകരിക്കേണ്ടത് സിബിഐ ആണ്.

Also Read: തെരഞ്ഞെടുപ്പിൽ പി സി ജോർജ് വേണ്ട; പ്രചാരണങ്ങളിൽ നിന്ന് ഒഴിവാക്കി ബി ഡി ജെ എസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News