‘ആദ്യം വണങ്കാനിൽ നിന്ന് ഇപ്പോൾ വാടിവസലിൽ നിന്ന്’, സൂര്യയുടെ പിന്മാറ്റത്തിന് പിറകിലെന്ത്? പകരം വരുന്നത് ആ സൂപ്പർ താരം

വെട്രിമാരന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന വാടിവാസലിൽ നിന്ന് സൂര്യ പിൻമാറിയതായി റിപ്പോര്‍ട്ട്. ഒടിടിപ്ലേയുടെ റിപ്പോര്‍ട്ട് പ്രകാരം സൂരിയെയാണ് ചിത്രത്തില്‍ നായകനായി വെട്രിമാരൻ പരിഗണിക്കുന്നത്. സംവിധായകൻ ബാലയുടെ പുതിയ ചിത്രമായ വണങ്കാനിൽ നിന്നും സൂര്യ പിന്മാറിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സൂര്യയുടെ തുടർച്ചയായുള്ള പിന്മാറ്റങ്ങൾ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരിക്കുന്നത്.

ALSO READ: ഗുണ കേവിൽ തീപ്പെട്ടി ഉരയ്ക്കരുത്, ആർക്കും അറിയാത്ത അപകടം പിടിച്ച ആ കാരണം കമലിന് മാത്രം അറിയാമായിരുന്നു

സമീപകാലത്ത് കോമഡിയ്ക്ക് പുറമേ ഗൌരവമുള്ള കഥാപാത്രങ്ങളെയും അവതരിപ്പിച്ച് ശ്രദ്ധയാകര്‍ഷിക്കാൻ കഴിഞ്ഞ നടനാണ് സൂരി. വെട്രിമാരന്റേതായി വിടുതലൈയിലും സൂരി പ്രധാന വേഷം അവതരിപ്പിച്ചു പ്രശംസ നേടിയിരുന്നു. അതിനാല്‍ വെട്രിമാരന്റെ വാടിവാസല്‍ എന്ന ചിത്രത്തില്‍ സൂരിയാണ് നായകനാകാൻ കൂടുതല്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ALSO READ: അധികം വിയർക്കണ്ട… പത്തിരി ഇനി എളുപ്പത്തിൽ ഉണ്ടാക്കാം

അതേസമയം, സൂര്യ മറ്റ് നിരവധി സിനിമകളുടെ തിരക്കിലായതിനാലാണ് ചിത്രീകരണം നീണ്ടുപോയ വാടിവാസലില്‍ നിന്ന് പിൻമാറാൻ കാരണമെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News