തമിഴിലെ രണ്ടാമത്തെ നേട്ടം; വേട്ടയാന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

രജനികാന്തിന്റെ വേട്ടയാന്റെ ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. റിലീസ് ദിനത്തില്‍ ഏകദേശം 30 കോടിയോളം രൂപയുടെ കളക്ഷന്‍ നേടിയതായാണ് റിപ്പോര്‍ട്ട്. രജനികാന്തിനൊപ്പം അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍ തുടങ്ങിയവർ അഭിനയിച്ച ചിത്രമാണ് വേട്ടയാൻ. വേട്ടയന്‍ വരുംദിവസങ്ങളില്‍ ബോക്‌സോഫീസില്‍ തരംഗമായേക്കുമെന്നാണ് റിപ്പോര്‍ട്ട്. അവധി ദിനങ്ങൾ കൂടി കണക്കിലെടുത്ത് ഇനിയും കളക്ഷൻ കൂടുമെന്നാണ് വിവരം.

ALSO READ: റിലീസ് ചെയ്തിട്ട് മണിക്കൂറുകൾ മാത്രം; രജനികാന്ത് ചിത്രം വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്

റിലീസ് ദിവസം ഈ വര്‍ഷം തമിഴ് സിനിമയിലെ ഏറ്റവും വലിയ രണ്ടാമത്തെ കളക്ഷനാണിത്. വിജയ് ചിത്രം ‘ഗോട്ട്’ ആണ് ഈ വര്‍ഷം തമിഴില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സിനിമ. ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത വേട്ടയന്‍ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. ഏകദേശം 26.15 കോടി രൂപ. തെലുഗു പതിപ്പ് 3.2 കോടി രൂപയും ഹിന്ദി, കന്നഡ പതിപ്പുകള്‍ യഥാക്രമം 60 ലക്ഷം, 50 ലക്ഷം രൂപയും ബോക്‌സോഫീസില്‍ നേടി.

അതേസമയം

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വേട്ടയന്റെ വ്യാജപതിപ്പ് പുറത്ത്. മികച്ച കളക്ഷന്‍നേടി തിയ്യേറ്ററില്‍ പ്രദര്‍ശനം തുടരുന്ന രജനികാന്ത് ചിത്രമായ വേട്ടയന്റെ വ്യാജപതിപ്പാണ് പുറത്തുവന്നിരിക്കുന്നത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ചിത്രം പൈറസി സൈറ്റുകളില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News