വേട്ടക്കിറങ്ങിയിട്ടും ബോക്സോഫീസിൽ വീണ് ‘വേട്ടയ്യൻ’; നഷ്ടം നികത്താൻ രജനിക്ക് മുന്നിൽ നിബന്ധന വച്ച് ലൈക?

VETTAIYAN LYCA

സൂപ്പർ സ്റ്റാർ രജനികാന്തിന്‍റെ ബിഗ് ബജറ്റ് ചിത്രം വേട്ടയ്യൻ ബോക്സോഫീസിൽ വൻ പരാജയമായതോടെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്‌ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ. 300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്‍മാണക്കമ്പനി അടിയന്തര യോഗം വിളിച്ചതായും രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചതായും വാർത്തകളുണ്ട്.

ALSO READ; ജലനിരപ്പ് ഉയരുന്നു;  അച്ചൻകോവിൽ നദിയിൽ യെല്ലോ ആലേർട്ട് പ്രഖ്യാപിച്ചു

വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രജനിക്കൊപ്പം ആദ്യമായല്ല ലൈക സിനിമ ചെയ്യുന്നത്. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ലാല്‍ സലാം, ദര്‍ബാര്‍, യന്തിരൻ 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക നിര്‍മിച്ച ചിത്രങ്ങള്‍. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല.

ALSO READ; ഹ്യുണ്ടായ് മോട്ടോർസ് ഐപിഒ: നടന്നത് ഇന്ത്യന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഐപിഒ; ലിസ്റ്റിംഗ് നാളെ

കേരളത്തിലും ആന്ധ്രയിലുമൊക്കെ ചിത്രത്തിന് വേണ്ടത്ര കലക്‌ഷൻ നേടാനായിട്ടില്ല. ഹിന്ദി പതിപ്പിനും വെറും ഏഴ് കോടിയാണ് ഇതുവരെ നേടാനായത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ തുടങ്ങി ഇന്ത്യൻ സിനിമയിലെ വൻതാരനിര ഭാഗമായ സിനിമയാണ് ‘വേട്ടയ്യൻ’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News