വേട്ടയ്യനില്‍ രജനിയുടെ പ്രതിഫലം 100 കോടിക്ക് മുകളില്‍, മഞ്ജു വാര്യയുടേയും അമിതാഭ് ബച്ചന്റെയും പ്രതിഫലം ഞെട്ടിപ്പിക്കുന്നത്

vettaiyan

ഇപ്പോള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത് വേട്ടയ്യനില്‍ രജനികാന്ത് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വാങ്ങിയ പ്രതിഫലത്തിന്റെ കണക്കാണ്. രജനികാന്തും അമിതാഭ് ബച്ചനും ഒരുമിച്ചെത്തുന്ന ചിത്രം വേട്ടയ്യനില്‍ രജനികാന്ത് 100 മുതല്‍ 200 കോടിവരെ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് റിപ്പോര്‍ട്ട്. വേട്ടയ്യനായി അമിതാഭ് ബച്ചന്‍ വാങ്ങുന്നത് 7 കോടി രൂപയാണ്. ഫഹദ് ഫാസില്‍ ചിത്രത്തിനായി 2 മുതല്‍ 4 കോടി വരെയാണ് പ്രതിഫലം വാങ്ങിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അഞ്ച് കോടി രൂപയാണ് നടന്‍ റാണ ദഗുബതി സിനിമയ്ക്കായി വാങ്ങുന്നത്. പ്രധാന റോളിലെത്തുന്ന മലയാളി താരം മഞ്ജു വാരിയര്‍ 85 ലക്ഷം രൂപയാണ് ചിത്രത്തിനായി വാങ്ങിക്കുന്നതെന്നും റിതിക സിങ്ങ് 25 ലക്ഷം രൂപ വാങ്ങിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read : പഷ്തൂണ്‍ വേഷത്തില്‍ സുന്ദരനായി റാഷിദ് ഖാന്‍ പുതുജീവിതത്തിലേക്ക്; വൈറലായി അഫ്ഗാന്‍ താരത്തിന്റെ വിവാഹം

പ്രമുഖ എന്റര്‍ടെയന്‍മെന്റ് സൈറ്റാണ് താരങ്ങളുടെ പ്രതിഫല വിവരം പുറത്തുവിട്ടത്. ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബര്‍ 10നാണ് റിലീസിനെത്തുന്നത്. രജനിക്കും ബച്ചനും പുറമെ മലയാളി താരങ്ങളായ മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍ എന്നിവരും പടത്തില്‍ പ്രധാനപ്പെട്ട റോളിലെത്തുന്നുണ്ട്.

രണ്ട് മണിക്കൂര്‍ നാല്പത്തിമൂന്ന് മിനിറ്റാണ് വേട്ടയ്യന്റെ ദൈര്‍ഘ്യം. അതില്‍ ആദ്യ പകുതി ഒരു മണിക്കൂര്‍ ഇരുപത് മിനിറ്റും രണ്ടാം പകുതി ഒരു മണിക്കൂര്‍ ഇരുപത്തിയൊന്ന് മിനിറ്റുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News