വിദേശത്ത് രജനികാന്തിന്റെ വേട്ടയ്യന് ലഭിച്ച കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. 74 കോടി രൂപയാണ് വിദേശത്ത് നിന്ന് ചിത്രം നേടിയത്. എന്നാൽ ബോക്സോഫീസിൽ ചിത്രം പരാജയമാണ്.
ടി ജെ ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധായകൻ. യുഎ സര്‍ട്ടിഫിക്കറ്റാണ് വേട്ടയ്യന് ലഭിച്ചിരുന്നത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മിച്ചത്. ഫഫദും ഫാസിൽ , മഞ്ജു വാരിയർ, അമിതാഭ് ബച്ചൻ, റാണ ദഗ്ഗുബാട്ടി എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു.അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം നിർവഹിച്ചത്.
ALSO READ: ‘മിടുക്കനായിരുന്നു, ഷാരുഖ് വിചാരിച്ചിരുന്നെങ്കിൽ ഒരു ശാസ്ത്രജ്ഞൻ ആകാമായിരുന്നു’: രാഹുൽ ദേവ്
വേട്ടയ്യൻ വൻ പരാജയമായതോടെ പ്രശസ്ത നിർമാണക്കമ്പനിയായ ലൈക പ്രൊഡക്‌ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു . 300 കോടി ബജറ്റിൽ നിർമിച്ച ചിത്രം ഇതുവരെ നേടിയത് 200 കോടി മാത്രമാണ്. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്‍മാണക്കമ്പനി അടിയന്തര യോഗം വിളിച്ചതായും രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചതായും വാർത്തകളുണ്ട്.വേട്ടയ്യനിലൂടെയുണ്ടാകുന്ന നഷ്ടം നികത്തുന്നതിനായി തങ്ങൾക്കൊപ്പം മറ്റൊരു സിനിമ ചെയ്യണമെന്ന് രജനികാന്തിനോട് ലൈക്ക ആവശ്യപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രജനിക്കൊപ്പം ആദ്യമായല്ല ലൈക സിനിമ ചെയ്യുന്നത്. നടനൊപ്പം ചെയ്‌ത മുൻ സിനിമകളും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ കഴിയാത്തത് പരിഗണിച്ച്, അടുത്ത ചിത്രത്തിൽ പ്രതിഫലം കുറയ്ക്കാനും രജനികാന്തിനോട് നിർമാതാക്കൾ ആവശ്യപ്പെട്ടതായും സൂചനയുണ്ട്. ലാല്‍ സലാം, ദര്‍ബാര്‍, യന്തിരൻ 2.0 എന്നിവയായിരുന്നു രജനികാന്തിനെ നായകനാക്കി അടുത്ത കാലത്ത് ലൈക നിര്‍മിച്ച ചിത്രങ്ങള്‍. ഇതിൽ ദർബാറിനും ലാൽ സലാമിനും മുടക്കു മുതൽ പോലും തിരിച്ചുപിടിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here