രജനികാന്ത് പൊലീസ് വേഷത്തിലെത്തുന്ന ‘വേട്ടയ്യന്റെ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു

രജനികാന്ത് നായകനായെത്തുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ‘വേട്ടയ്യൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇതൊരു രജനികാന്ത് സ്റ്റൈല്‍ ചിത്രമാണെന്നും വേനൽക്കാല റിലീസായി വേട്ടയ്യൻ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ടിജെ ജ്ഞാനവേൽ ആണ് സംവിധാനം നിർവഹിക്കുന്നത്. ചിത്രം പോണ്ടിച്ചേരിയിലെ ഒരു ഷെഡ്യൂൾ പൂർത്തിയാക്കി. വേട്ടയ്യൻ്റെ അടുത്ത ഷെഡ്യൂൾ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിൽ ആരംഭിച്ചു. അവസാന ഷെഡ്യൂളിനായി രജനികാന്ത് കടപ്പയിൽ ടീമിനൊപ്പം ചേർന്നു. ‘വേട്ടയ്യൻ’ എന്ന സിനിമയുടെ നിലവിലെയും അവസാനത്തെയും ഷെഡ്യൂൾ ഏതാനും ആഴ്ചകൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: ‘അനിമൽ’ നെറ്റ്ഫ്ലിക്സിൽ നിന്നൊഴിവാക്കണം; പ്രതിഷേധവുമായി താരങ്ങളും

ചിത്രത്തിൽ രജനികാന്ത് ഒരു പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. യഥാർത്ഥ ജീവിത കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം നിർമിച്ചിരിക്കുന്നത്. രജനികാന്തിനൊപ്പം ഫഹദ് ഫാസിൽ, റാണാ ദഗുബട്ടി, അമിതാഭ് ബച്ചൻ, മഞ്ജു വാര്യർ, റിതിക സിംഗ്, ദുഷാര വിജയൻ, രക്ഷൻ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

അതേസമയം, മകൾ ഐശ്വര്യയുടെ സംവിധാനത്തിൽ ‘ലാൽ സലാം’ എന്ന ചിത്രത്തിലാണ് രജനികാന്ത് അടുത്തതായി പ്രത്യക്ഷപ്പെടുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News