വി ജി വിനോദ് കുമാര്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി വി.ജി.വിനോദ് കുമാര്‍ ഇന്ന് ചുമതലയേറ്റു. ജില്ലാ പൊലീസ് മേധാവിയുടെ അധികചുമതല വഹിച്ചുവന്ന അഡീഷണല്‍ എസ് പി ആര്‍ ബിനുവില്‍ നിന്നും ഇന്ന് 11 മണിക്കാണ് ചാര്‍ജ് ഏറ്റെടുത്തത്. വിജിലന്‍സ് തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് 1ലെ എസ്.പിയായിരുന്നു. കോട്ടയം പാമ്പാടി സ്വദേശിയാണ്. 1995ല്‍ സബ് ഇന്‍സ്പെക്ടറായിട്ടാണ് വിനോദ് കുമാര്‍ പൊലീസിന്റെ ഭാഗമായത്. 2021ല്‍ ഐ.പി.എസ്. ലഭിച്ചു. 160 ഗുഡ്‌സര്‍വീസ് എന്‍ട്രികള്‍, രണ്ട് ബാഡ്ജ് ഓഫ് ഓണര്‍ മറ്റ് നിരവധി അംഗീകാരങ്ങള്‍ സര്‍വീസിനിടെ കിട്ടിയിട്ടുണ്ട്.

ALSO READ:മമ്മൂട്ടി ഫാന്‍സ് യുഎഇ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ ദുബായ്, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ രക്തദാന ക്യാമ്പയിന്‍

മികച്ച അന്വേഷണ ഉദ്യോഗസ്ഥനുള്ള 2011ലെ പൊലീസിന്റെ സ്വര്‍ണമെഡല്‍, 2014ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ എന്നിവ നേടിയിട്ടുണ്ട്. 2010ല്‍ തിരുവല്ല ഡി.വൈ.എസ്.പി ആയിരുന്നപ്പോള്‍ നടപ്പാക്കിയ ജനമൈത്രി സുരക്ഷാ പദ്ധതി ശ്രദ്ധിക്കപ്പെട്ടിരുന്നു. പാലായില്‍ ഡി.വൈ.എസ്.പി ആയിരുന്നപ്പോള്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഹോട്ട്ലൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. നിരവധി ക്രിമിനല്‍ കേസുകളില്‍ ഇദ്ദേഹത്തിന്റെ അന്വേഷണ മികവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. ബി.എസ്.പ്രമീളയാണ് ഭാര്യ. വി.അക്ഷയ് കൃഷ്ണന്‍, ആര്യന്‍ വി.നായര്‍ എന്നിവരാണ് മക്കള്‍.

ALSO READ:റീബിൽഡ് വയനാട്: ഒന്നേ മുക്കാൽ കോടി രൂപ സംസ്ഥാന കമ്മറ്റിക്ക് കൈമാറി ഡിവൈഎഫ്ഐ എറണാകുളം ജില്ലാ കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News