പാലക്കാട് ചിറ്റൂർ നല്ലേപിള്ളി ഗവൺമെൻ്റ് യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുട്ടികൾ ക്രിസ്മസ് ആഘോഷിക്കുന്നതിൽ കലിപൂണ്ടെത്തിയ സംഘടനാ ജില്ലാ സെക്രട്ടറിയും 3 പേരും ചേർന്ന് സ്കൂളിലെ പ്രധാന അധ്യാപികയെയും അധ്യാപികമാരെയും ആഘോഷം ചോദ്യം ചെയ്ത് സംഘം അസഭ്യം പറഞ്ഞു.
കുട്ടികളുടെയും അധ്യാപകരുടെയും വേഷത്തെ ചോദ്യം ചെയ്ത ഇവർ ‘ക്രിസ്മസ് വേണ്ട നിങ്ങൾ ഇനിമുതൽ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചാൽ മതി’യെന്നും പറഞ്ഞു. പരീക്ഷ കഴിഞ്ഞ് സ്കൂളിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് എത്തിയതായിരുന്നു വിദ്യാർഥികൾ.
ALSO READ: ഒഴിവാക്കിയവര്‍ക്കുള്ള മറുപടിയോ? ഗോവയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍
ഇതിനിടെ സ്കൂളിലേക്ക് എത്തിയ വിശ്വഹിന്ദു പരിഷത്തിൻ്റെ മൂന്ന് പ്രവർത്തകർ പ്രധാന അധ്യാപികയുടെ മുറിയിലേക്ക് അതിക്രമിച്ചു കയറുകയും അധ്യാപകരെയും പ്രധാനാധ്യാപികയെയും അസഭ്യം പറയുകയുമായിരുന്നു. ക്രിസ്മസ് ആഘോഷങ്ങൾക്കായി വിദ്യാർഥികൾ ധരിച്ച വസ്ത്രത്തെയും ഇവർ ചോദ്യം ചെയ്തു. തുടർന്ന് ഇനി മുതൽ സ്കൂളിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചാൽ മതിയെന്നും പറഞ്ഞു.
ഇതോടെ ഭീതിയിലായ സ്കൂൾ അധികൃതർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, മതസ്പർദ്ധ വളർത്തുന്ന രീതിയിൽ അസഭ്യം പറയൽ, അതിക്രമിച്ചു കയറൽ, ഭീഷണിപ്പെടുത്തൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. ചിറ്റൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here