ക്ഷേത്രത്തിന് മുന്നിൽ ക്രിസ്ത്യാനികൾ പ്രാർത്ഥിച്ചു, പൊലീസിന് പരാതി നൽകി വിഎച്ച്പി

വാറങ്കലിൽ ക്ഷേത്രത്തിന് മുൻപിൽ ക്രൈസ്തവർ പ്രാർത്ഥിച്ചതിൽ പ്രതിഷേധവുമായി വിഎച്ച്പി. ഫോർട്ട് വാറങ്കലിലെ ക്ഷേത്രങ്ങൾക്ക് മുൻപിൽ ക്രൈസ്തവർ പ്രാർത്ഥിക്കുന്നതിലാണ് വി.എച്ച്.പി പ്രതിഷേധവുമായി എത്തിയത്.

കാകതീയ രാജവംശം നിർമിച്ച ക്ഷേത്രങ്ങൾക്ക് മുൻപിലായി ക്രൈസ്തവർ കൂട്ടപ്രാർത്ഥന നടത്തിയതിലായിരുന്നു വിഎച്ച്പി പ്രവർത്തകർ പ്രകോപിതരായത്. ഹിന്ദു ദൈവങ്ങളെ അപമാനിച്ച നടപടിയെന്നാരോപിച്ച് പ്രവർത്തകർ ക്ഷേത്രത്തിന് മുൻപിൽ പ്രതിഷേധവും ധർണ്ണയും സംഘടിപ്പിച്ചു. മിൽസ് കോളനി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ പ്രതിഷേധക്കാർ ഗുണ്ടുചെരുവിനടുത്തുള്ള രാമക്ഷേത്രത്തിനും സ്വയംബു രാമലിംഗേശ്വര സ്വാമി ക്ഷേത്രത്തിനും മുന്നില്‍ ക്രൈസ്തവർ പ്രാർത്ഥനകൾ നടത്താറുണ്ടെന്നും അതിൽ ഹിന്ദുക്കൾക്ക് ആശങ്കയുണ്ടെന്നും ആരോപിച്ചു.

‘ എങ്ങനെയാണ് ക്രൈസ്തവർക്ക് ഹിന്ദു ക്ഷേത്രങ്ങളുടെ മുൻപിൽ കൂട്ടപ്രാർത്ഥനയും മാംസാഹാരവും ഭക്ഷിക്കാൻ കഴിയുക? ഇത് ഇവിടെ മതപരമായ പ്രശ്നങ്ങളുണ്ടാക്കും. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കും’, പൊലീസിന് പരാതി നൽകിയതിന് ശേഷം വിഎച്ച്പി പ്രവർത്തകർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News