മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന് വിദ്യാർത്ഥികളുടെ അഭ്യർത്ഥന; കൂടിക്കാഴ്ച നടത്തി മന്ത്രി വി ശിവൻകുട്ടി

SIVANKUTTY

മാലിന്യസംസ്കരണത്തെ കുറിച്ചുള്ള തങ്ങളുടെ നിർദേശങ്ങൾ കേൾക്കണമെന്ന അഭ്യർത്ഥന മാനിച്ച് വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ക്രൈസ്റ്റ് നഗർ സെൻട്രൽ സ്‌കൂളിലെ വിദ്യാർത്ഥികളാണ് മന്ത്രിയെ കാണാൻ എത്തിയത്.

ALSO READ; അർജുന്റെ വീട്ടിലെത്തി മനാഫ് ; ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒന്നുമുണ്ടാകില്ലെന്ന് കുടുംബത്തിന് ഉറപ്പ് നൽകി

സോഷ്യൽ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ മനസ്സിൽ ഉരുത്തിരിഞ്ഞ നൂതന ആശയങ്ങൾ അവതരിപ്പിക്കാനാണ് വിദ്യാർത്ഥികൾ മന്ത്രിയെ കാണാൻ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ എത്തിയത്. വിദ്യാർത്ഥികളെ സശ്രദ്ധം കേട്ട മന്ത്രി എല്ലാ നിർദ്ദേശങ്ങളും മികച്ചതാണെന്നും ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഇക്കാര്യങ്ങൾ പരിഗണിക്കാമെന്നും കുട്ടികളെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News