വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു

മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ കൊച്ചുമകന്‍ വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കില്‍ നിന്ന് വിഭാകര്‍ ശാസ്ത്രി ബിജെപി അംഗത്വം സ്വീകരിച്ചു.

ALSO READ:നിക്ഷേപ സമാഹരണം: റെക്കോര്‍ഡ് നേട്ടവുമായി സഹകരണ ബാങ്കുകള്‍

ലാല്‍ ബഹദൂര്‍ ഉയര്‍ത്തിയ ജയ് ജവാന്‍, ജയ് കിസാന്‍ എന്ന മുദ്രാവാക്യത്തിന്റെ സാക്ഷാത്കാരത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിയോടും യുപി മുഖ്യമന്ത്രി യോദി ആദിത്യനാഥിനോടും നന്ദി പറയുന്നതായി വിഭാകര്‍ പ്രതികരിച്ചു. 2009 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഫത്തേപൂര്‍ മണ്ഡലത്തില്‍ നിന്ന് വിഭാകര്‍ ശാസ്ത്രി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

ALSO READ:കോണ്‍ഗ്രസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പിനിയായി മാറി; പത്തനംതിട്ട മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് സിപിഐഎമ്മിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News