തൃക്കാക്കരയിൽ അവിശ്വാസപ്രമേയം; വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടി പുറത്ത്

തൃക്കാക്കര നഗരസഭയിൽ മുസ്ലിം ലീഗ് പ്രതിനിധിയായ വൈസ് ചെയർമാൻ എ എ ഇബ്രാഹിം കുട്ടിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. 43 അംഗ കൗൺസിലിൽ മൂന്ന് ലീഗ് കൗൺസിലർമാർ ഉൾപ്പെടെ 23 പേരുടെ പിന്തുണയോടെയാണ് അവിശ്വാസ പ്രമേയം പാസ്സായത്. എൽഡിഎഫ് പിന്തുണയോടെ സ്വതന്ത്ര കൗൺസിലർമാർ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ മൂന്ന് ലീഗ് കൗൺസിലർമാർ പിന്തുണച്ചത് യുഡിഎഫിന് തിരിച്ചടിയായി.

Also Read: തൃക്കാക്കരയിൽ അവിശ്വാസപ്രമേയം; വൈസ് ചെയർമാൻ എഎ ഇബ്രാഹിം കുട്ടി പുറത്ത്

എൽഡിഎഫിന്റെ 17 കൗൺസിലർമാർക്കും 3 സ്വതന്ത്രർക്കും പുറമേ യുഡിഎഫ് നേതൃത്വത്തെ ഞെട്ടിച്ച് 3 ലീഗ് കൗൺസിലർമാരും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യുന്നതിനായി കൗൺസിൽ ഹാളിൽ എത്തുകയായിരുന്നു.എന്നാൽ യുഡിഎഫിന്റെ 18 അംഗങ്ങളും രണ്ട് സ്വതന്ത്രരും വിട്ടുനിന്നു .
43 അംഗ കൗൺസിലിൽ കോറം തികഞ്ഞതോടെ നടപടികൾ തുടങ്ങി.വിശദമായ ചർച്ചയിലേക്ക് കടക്കാതെ പ്രമേയം വോട്ടിനിടുകയായിരുന്നു. തുടർന്ന് 23 പേരുടെ പിന്തുണയോടെ വൈസ് ചെയർമാൻ ഇബ്രാഹിംകുട്ടിക്കെതിരായ വിശ്വാസപ്രമേയം പാസായി.അഴിമതിക്കെതരായ പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രതിപക്ഷ നേതാവ് എം കെ ചന്ദ്രബാബു പറഞ്ഞു.

അതേസമയം, അവിശ്വാസത്തിന് മുമ്പ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇബ്രാഹിംകുട്ടി അതിന് തയ്യാറാകാതിരുന്നത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.ഇതേതുടർന്നാണ് നേതൃത്വത്തിന്റെ അറിവോടെ മൂന്ന് ലീഗ് കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത്.കോൺഗ്രസിനകത്തെ തർക്കങ്ങൾക്കിടെ ചെയർപേഴ്സൺ അജിത തങ്കപ്പൻ നേരത്തെ രാജി വെച്ചിരുന്നു.യുഡിഎഫിനകത്ത് ഭിന്നത രൂക്ഷമായിരിക്കെ, വരാൻ പോകുന്ന ചെയർമാൻ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പുകൾ ഭരണമാറ്റത്തിന് ഇടയാക്കിയേക്കും.

Also Read: എല്ലാവരും പാർട്ടിയുടെ ഭാഗം,സെമിനാറിൽ എൽഡിഎഫ് കൺവീനറെ പ്രത്യേകം ക്ഷണിക്കേണ്ടതില്ല; എംവി ഗോവിന്ദൻ മാസ്റ്റർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News