സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരമൊരുക്കി ദില്ലി സര്‍വകലാശാല

ദില്ലി സര്‍വകലാശാലയില്‍ സമ്മര്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ദില്ലി സര്‍വകലാശാലയില്‍ ഏത് വിഷയത്തിലും ബിരുദ, ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്‌കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് 2024-ലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചത്.

ആഴ്ചയില്‍ 20 മണിക്കൂര്‍ ദൈര്‍ഘ്യം വരുന്ന ഇന്റേണ്‍ഷിപ്പിന് 10,500 രൂപയാണ് പ്രതിമാസ സ്‌റ്റൈപ്പന്‍ഡ്. ജൂണ്‍, ജൂലൈ എന്നിങ്ങനെ രണ്ടുമാസങ്ങളിലായിട്ടാകും ഇന്റേണ്‍ഷിപ്പ് നടത്തുക. ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയായാല്‍ ഡീന്‍ ഓഫ് സ്റ്റുഡന്‍ഡ് വെല്‍ഫയറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

Also Read : ഇതാണ് റിയല്‍ കപ്പിള്‍ ഗോള്‍സ്; ബോക്സ് ഓഫീസില്‍ തൂഫാനായി ഫഹദും നസ്രിയയും

ദില്ലി സര്‍വകലാശാലയില്‍ ഏത് വിഷയത്തിലും ബിരുദ, ബിരുദ ബിരുദാനന്തര പഠനം നടത്തുന്നവരും അപേക്ഷിക്കാന്‍ യോഗ്യരാണ്. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യാം.

മുന്‍കാലങ്ങളില്‍ വൈസ് ചാന്‍സലര്‍ ഇന്റേണ്‍ഷിപ്പ് സ്‌കീം സമ്മര്‍ ഇന്റേണ്‍ഷിപ്പ് അവസരം പ്രയോജനപ്പെടുത്തിയവര്‍ക്കും ഇക്കൊല്ലം അപേക്ഷിക്കാം. അവസാനവര്‍ഷ, സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News