കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സെമിനാറിൽ നിന്ന് വിട്ട് നിന്ന് വൈസ് ചാൻസലർ

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഗവർണർ ഉദ്ഘാടനം ചെയ്ത സെമിനാറിൽ നിന്ന് വൈസ് ചാൻസലർ വിട്ടു നിന്നു. പരിപാടിയുടെ അധ്യക്ഷനായിരുന്നു വിസി എംകെ ജയരാജ്. യൂണിവേഴ്സിറ്റിയിലെ സനാതന ധർമ പീഠവും സംഘ്പരിവാർ ബന്ധമുള്ള ഭാരതീയ വിചാരകേന്ദ്രവും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്. വൈസ് ചാൻസിലർ എംകെ ജയരാജ് പരിപാടിയിൽ നിന്നു വിട്ടുന്നത് ശ്രദ്ധേയമായി. പരിപാടിയുടെ അധ്യക്ഷനായി നിശ്ചയിച്ചിരുന്നത് എംകെ ജയരാജിനെയാണ്. വിസി വിട്ടു നിന്നത് തന്നെ ബാധിക്കുന്ന പ്രശ്നമല്ലെന്നായിരുന്നു ഗവർണറുടെ പ്രതികരണം.

Also Read; തൃശൂരിൽ മൂന്ന് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

സെനറ്റ് ഹാളിൽ സെമിനാർ നടക്കുമ്പോൾ സർവകലാശാലാ ആസ്ഥാനത്ത് വിസിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം എസ്എഫ്ഐ പ്രതിഷേധത്തിൽ വിസിയെ ഗവർണർ ഗസ്റ്റ് ഹൗസിൽ വിളിച്ചു വരുത്തി ശകാരിച്ചിരുന്നു. വിസിയ്ക്കു പകരം സംഘ്പരിവാർ സഹയാത്രികൻ സ്വാമി ചിദാനന്ദപുരിയാണ് അധ്യക്ഷത വഹിച്ചത്.

Also Read; വയനാട്ടിലെ നരഭോജി കടുവ കൂട്ടിലായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News