ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി

ദ്വിദിന സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ തിരുവനന്തപുരത്തെത്തി. ഭാര്യ സുദേഷ് ധന്‍കറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി.

നാളെ രാവിലെ 10:30ന് നിയമസഭ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉപരാഷ്ട്രപതി ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്ക് 12 ന് അദ്ദേഹം കണ്ണൂരിലേക്ക് പോകും. ഏഴിമല നാവിക അക്കാദമി സന്ദര്‍ശിച്ച ശേഷം വൈകിട്ട് 6.20ന് ദില്ലിക്ക് മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News