കർഷക പ്രക്ഷോഭം രാജ്യത്ത് വീണ്ടും ചർച്ചയാകുന്നതിനിടെ കേന്ദ്ര സർക്കാരിൻ്റെ നയങ്ങളെ വിമർശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൌഹാനെ വേദിയിലിരുത്തിയാണ് ഉപരാഷ്ട്രപതിയുടെ വിമർശനം. മുംബൈയിലെ ഒരു ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു ഉപരാഷ്ട്രപതിയുടെ പ്രതികരണം.
കഴിഞ്ഞ സർക്കാരുകൾ കർഷകർക്ക് നൽകിയ ഉറപ്പുകൾ എന്തായി എന്നാരാഞ്ഞ ഉപരാഷ്ട്രപതി കേന്ദ്ര കൃഷിമന്ത്രിയോടായി കേന്ദ്ര കൃഷിമന്ത്രി ഇവിടുണ്ടല്ലോ. നിങ്ങൾക്ക് മുൻപുണ്ടായിരുന്ന കൃഷിമന്ത്രി എന്തെല്ലാം ഉറപ്പുകളാണ് നൽകിയതെന്ന് ഓർക്കുന്നുണ്ടോ? അവയിൽ എന്തെല്ലാം പാലിക്കപ്പെട്ടെന്ന് അറിയുമോ? എന്ന് ചോദിച്ചു.
ALSO READ: ഡിസംബര്‍ മാസത്തില്‍ 17 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല; കേരളത്തിലെ അവധി ദിനങ്ങള്‍ ഇങ്ങനെ
കർഷകരുമായി എന്തുകൊണ്ടാണ് ആരും ചർച്ചകൾ നടത്താത്തത് എന്നതിൽ തനിക്ക് ആശങ്കയുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു. തുടർന്ന് കർഷക സമരത്തെ മുൻനിർത്തിക്കൊണ്ട് കൃഷിമന്ത്രിയുടെ കർത്തവ്യം എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോവുക എന്നത് കൂടിയാണെന്നും ഉപരാഷ്ട്രപതി ഓർമിപ്പിച്ചു. തുടർന്ന് കർഷകർ ബുദ്ധിമുട്ടുന്നത് നമ്മൾ മനസിലാക്കണമെന്നും വളരെ ഗൗരവമേറിയ വിഷയമാണെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
അതിനെ ലഘുവായി കണ്ടാൽ, സർക്കാരിൻ്റെ നയരൂപീകരണം ശരിയായ ദിശയിലല്ല എന്നാണ് അർഥമെന്നും രാജ്യത്തെ ഒരു ശക്തിക്കും കർഷകരുടെ സ്വരത്തെ അടിച്ചമർത്താനാകില്ലെന്നും കർഷകൻ്റെ ക്ഷമയെ പരീക്ഷിച്ചാൽ രാജ്യത്തിന് വലിയ വില കൊടുക്കേണ്ടിവരുമെന്നും ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.
‘
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here