ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

ദ്വിദിന സന്ദർശനത്തിനായി ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ ഞായറാഴ്ച കേരളത്തിലെത്തും. പത്നി സുദേഷ് ധൻകറിനൊപ്പം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ഉപരാഷ്ട്രപതി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചശേഷം അഞ്ചുമണിക്ക് ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദർശിക്കും.

തിങ്കളാഴ്ച 9 മണിക്ക് ഉപരാഷ്ട്രപതി ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും. 10:30ന് നിയമസഭ ആർ. ശങ്കരനാരായണൻ തമ്പി മെമ്പേഴ്‌സ് ലോഞ്ചിൽ നിയമസഭാമന്ദിരത്തിന്റെ രജതജൂബിലി ഉദ്ഘാടനംചെയ്യും.
ഉച്ചയോടെ കണ്ണൂലേക്കു തിരിക്കുന്ന ഉപരാഷ്ട്രപതി തന്റെ അധ്യാപികയായിരുന്ന കണ്ണൂർ താഴെ ചമ്പാടുള്ള രത്നാ നായരെ സന്ദർശിക്കും. തുടർന്ന് ഏഴിമല നാവിക അക്കാദമിയും സന്ദർശിച്ച ശേഷം അദ്ദേഹം ദില്ലിക്ക് മടങ്ങും. ആദ്യമായാണ് ഒരു ഉപരാഷ്ട്രപതി നാവിക അക്കാദമി സന്ദർശിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News