എളമക്കര കൂട്ടബലാത്സംഗം; ഇരയായ പെൺകുട്ടിയും അറസ്റ്റിൽ

Elamakkara Gang Rape

എളമക്കരയിലെ കൂട്ട ബലാത്സംഗത്തിൽ ഇരയായ പെൺ‌കുട്ടിയും അറസ്റ്റിൽ. മതിയായ രേഖകളില്ലാതെ രാജ്യത്ത് പ്രവേശിച്ചതിനാണ് ബംഗ്ളദേശുകാരിയായ പെൺകുട്ടി അറസ്റ്റിലായത്. കേസിൽ കൂടുതൽ പേർ പ്രതികളാകും എന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയ സെക്സ് റാക്കറ്റ് കണ്ണികൾ നേരത്തെ പിടിയിലായിരുന്നു. മലയാളിയായ ശ്യാം എന്ന ഒരാളും അറസ്റ്റിലായിട്ടുണ്ട്. കൂടുതൽ പേർ പ്രതികളാകും എന്നാണ് പൊലീസ് നൽകുന്ന വിവരം. സംഘത്തിന്റെ കൈവശമുണ്ടായിരുന്ന പെൺകുട്ടിയെ പൊലീസ് മോചിപ്പിക്കുകയായിരുന്നു.

Also Read: വെറും 2 ലക്ഷത്തിന് ഐപിഎസ് ! യൂണിഫോമില്‍ തോക്കുമായി നഗരത്തില്‍ ചുറ്റിക്കറങ്ങി 18 കാരന്‍, ഒടുവില്‍ സംഭവിച്ചത്

12 വയസ്സ് മുതൽ ബെംഗളൂരുവിൽ ആയിരുന്ന പെൺകുട്ടിയെ പെൺവാണിഭ സംഘം ഒരാഴ്ച മുൻപാണ് കൊച്ചിയിൽ എത്തിച്ചത്. ഒരാഴ്ചയ്ക്കിടെ 20 പേർ പെൺകുട്ടിയെ പീഡിപ്പിച്ചു. രണ്ട് സ്ത്രീകളാണ് സംഘത്തെ നിയന്ത്രിച്ചിരുന്നത്. ജഗദ, സെറീന എന്നിവരായിരുന്നു ഇവർ. ബെംഗളൂരു സ്വദേശിനിയായ സെറീന പെൺവാണിഭം ലക്ഷ്യമിട്ട് പെൺകുട്ടിയെ കൊച്ചിയിൽ എത്തിക്കുകയായിരുന്നു. മനക്കപ്പറമ്പ് കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തുന്നതിനിടെ പൊലീസിനു ലഭിച്ച രഹസ്യ വിവരമായിരുന്നു അന്വേഷണത്തിന്റെ തുടക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News