മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്‌മലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരികരംഗങ്ങള്‍. ദാരുണാന്ത്യത്തിന് ഇരയായ കുഞ്ഞുമോളുടെ മകളും ബന്ധുക്കളുമാണ് അതിവൈകാരികമായി മാധ്യമങ്ങളോട് പ്രതികരിച്ചത്. എന്‍റെ ഉമ്മ തിന്ന വേദന അവന്‍ അറിയണമെന്നും ദ്രോഹം ചെയ്‌തവരെ സംരക്ഷിച്ചുനിര്‍ത്തരുത്, അവനെ ഞങ്ങള്‍ക്ക് വിട്ടുതരണമെന്നും മകള്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘അജ്‌മലിന് ഒപ്പമുണ്ടായിരുന്ന ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ ?. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. ഇനി വേണ്ടത് എത്രയും പെട്ടെന്ന് ശിക്ഷിക്കുക എന്നതാണ്. ഞങ്ങള്‍ക്ക് സമാധാനം കിട്ടണം.’- മകള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പ്രതി അജ്‌മലിനെ അപകടമുണ്ടായ ആനൂർക്കാവിൽ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം.
ALSO READ | മൈനാഗപ്പള്ളിയിൽ യുവതിയെ കാറിടിച്ചു കൊന്ന കേസ് ; പ്രതികളുടെ കസ്റ്റഡി അപേക്ഷ കോടതി പരിഗണിക്കും
അതേസമയം, പ്രതികളായ അജ്‌മലും ശ്രീക്കുട്ടിയും ഹോട്ടലിൽ താമസിച്ച് രാസലഹരി ഉപയോഗിച്ചതിന്‍റേയും മദ്യപിച്ചതിന്‍റേയും തെളിവുകള്‍ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ നിന്നാണ് നിര്‍ണായകമായ ഈ തെളിവുകള്‍ ലഭിച്ചത്. ഈ മാസം 14ന് ഹോട്ടലിൽ കഴിഞ്ഞപ്പോഴാണ് ഇരുവരും ലഹരി ഉപയോഗിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here