കേരള കോൺഗ്രസ് വിട്ട വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വിഭാഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേകർ എം.പിയുടെ സാന്നിധ്യത്തിലാണ്
എറണാകുളം ബിജെപി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിക്ടർ അഗത്വം സ്വീകരിച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. യു.ഡി.എഫ് കാലുവാരുന്നവരുടെ മുന്നണിയായി മാറിയെന്ന് വിക്ടർ ടി തോമസ് പറഞ്ഞു. 20 വർഷത്തിലധികമായി യുഡിഎഫ് ചെയർമാനായിരുന്ന വിക്ടർ ടി തോമസ് മുന്നണി വിട്ട് ബിജെപിയിൽ ചേർന്നത് യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയായിരുന്നു വികടർ ടി തോമസ്.

2006, 2011 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരുവല്ല മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൂടിയായിരുന്നു വിക്ടർ.  പാർട്ടിയിലെയും മുന്നണിയിലെയും ജനാധിപത്യ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് യുഡിഎഫ്  വിട്ടതെന്ന് വികടർ ടി തോമസ് പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News