സംഘപരിവാറിൻ്റെ രാഷ്ട്രീയത്തിനെ പ്രതിരോധിക്കുന്നതിനായും, ദേശീയതലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിനായി വയനാട് ലോക്സഭാ മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ വിജയം അനിവാര്യമാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ കേരള സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിലാണ് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. 13 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് പറഞ്ഞത്.
ദേശീയ തലത്തിൽ മതനിരപേക്ഷത സംരക്ഷിക്കുന്നതിനും, ജനപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിനും ഇടതുപക്ഷത്തിൻ്റെ അംഗസംഖ്യ പാർലമെന്റ്റിൽ വർദ്ധിപ്പിക്കേണ്ടതുണ്ട്. സംഘപരിവാറിൻ്റെ രാഷ്ട്രീയത്തിനെതിരെ നിലപാട് സ്വീകരിക്കുന്നതിന് പകരം ഇടതുപക്ഷത്തെ തകർക്കാനുള്ള ഇടപെടലാണ് യു.ഡി.എഫിൻ്റെ ഭാഗത്ത് നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തെറ്റായ ഈ രാഷ്ട്രീയ നിലപാടിനെതിരായുള്ള വിധിയെഴുത്തായി വയനാട് ലോക്സഭാ മണ്ഡലത്തിലെ ഫലം മാറേണ്ടതുണ്ട്.
കേരളത്തിൻ്റെ അവകാശങ്ങൾ നേടിയെടുക്കുന്നതിന് എൽ.ഡി.എഫിന്റെ വിജയം ആവശ്യമാണ്. ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് കേരളത്തിലെ യു.ഡി.എഫ് – ബി.ജെ.പി കൂട്ടുകെട്ടിനെതിരായുള്ള ജനവിധിയാക്കി മാറ്റേണ്ടതു ണ്ട്. മതനിരപേക്ഷ നിലപാട് ഉയർത്തിപ്പിടിച്ചും, ബദൽ നയങ്ങൾ മുന്നോട്ടുവച്ചു കൊണ്ടും പ്രവർത്തിക്കുന്ന എൽ.ഡി.എഫ് സർക്കാരിനെ കൂടുതൽ ശക്തിപ്പെടു ത്തുന്നതിനുള്ള ജനവിധിയായി ഇത് മാറേണ്ടതുണ്ട്. ചേലക്കരയിൽ തുടർന്നു വരുന്ന വികസന പ്രവർത്തനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോകുന്നതിന് എൽ.ഡി.എഫിൻ്റെ വിജയം അനിവാര്യമാണ്. ആ ദിശയിലേക്ക് തന്നെയാണ് ജനങ്ങൾ ചിന്തിക്കുന്നതെന്നും വ്യക്തമാണെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here