ചൈനയിലെ ഹാങ്ഷൂ മൃഗശാലയില്‍ എഴുന്നേറ്റ് നിന്ന് കാണികളെ അഭിസംബോധന ചെയ്ത കരടിയുടെ ചിത്രവും വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെ വിവാദങ്ങളും ഉയര്‍ന്നു. ദൃശ്യത്തിലുള്ളത് കരടിയല്ലെന്നും കരടിയുടെ വേഷമിട്ട മനുഷ്യനെന്നുമായിരുന്നു പ്രധാന ആരോപണം. ഇപ്പോഴിതാ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മൃഗശാല അധികൃതര്‍. ദൃശ്യത്തിലുള്ളത് യഥാര്‍ത്ഥ കരടിയാണെന്നായിരുന്നു വിശദീകരണം.
ഇത് മലയന്‍ സണ്‍ ബിയര്‍ ആണെന്നും കരടികളുടെ ഏറ്റവും ചെറിയ ഉപജാതിയാണെന്നും ഹാങ്ഷൂ മൃഗശാല വ്യക്തമാക്കി. മെലിഞ്ഞ ശരീരമുള്ള ഇവ ഗ്രിസ്ലി ബ്ലാക്ക് ബിയറിന്റെ പകുതി വലുപ്പം മാത്രമേ കാണൂയെന്നും അവര്‍ വ്യക്തമാക്കി.
Also read- മണിപ്പൂരില്‍ ക്രമസമാധാനം തകര്‍ന്നു; ഡിജിപിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി
മനുഷ്യന്റെ പെരുമാറ്റങ്ങള്‍ക്ക് സമാനമായ രീതിയിലാണ് കരടിയുടെ പെരുമാറ്റം. കരടിയെ ആകാംഷയോടെ നോക്കിനില്‍ക്കുമ്പോള്‍ കാണികളെയും സമാനരീതിയില്‍ അവന്‍ നോക്കുന്നുണ്ട്. ഇതുകണ്ടാല്‍ കരടിയുടെ വസ്ത്രമണിഞ്ഞ് നില്‍ക്കുന്ന മനുഷ്യനാണെന്നേ പറയൂ എന്നായിരുന്നു ആളുകള്‍ അഭിപ്രായപ്പെട്ടത്.
WATCH: 🐻 A viral video of a black sun bear at the Hangzhou Zoo in China’s Zhejiang province has some netizens convinced that it is a human in disguise. The zoo has since spoken out to quell the rumours, maintaining that it is “definitely a real animal”. pic.twitter.com/hzHOZSnLPT
— TODAY (@TODAYonline) July 31, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here