‘ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്’; മുതലയുടെ പിടിയിൽ അകപ്പെടാതെ പോരാട്ടം നടത്തുന്ന മാനിന്റെ വീഡിയോ വൈറൽ

മരണം മുന്നിൽ കാണുന്ന സാഹചര്യത്തിൽ ജീവൻ രക്ഷിക്കാൻ വേണ്ടി ഏതറ്റം വരേയും നാം ശ്രമിക്കും, പ്രത്യേകിച്ച് സഹായത്തിന് മറ്റാരുമില്ലെങ്കിൽ. മനുഷ്യർ മാത്രമല്ല മൃ​ഗങ്ങളും ഇങ്ങനെ തന്നെയായിരിക്കും. അവയുടെ വീഡിയോ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. അങ്ങനെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വീഡിയോയിൽ ഒരു മാനും ഒരു മുതലയും ആണ് കാണുന്നത്. മുതലയുടെ വായിൽ അകപ്പെടാതെ രക്ഷപ്പെടാൻ ശ്രമിക്കുന്ന മാനിന്റെ പരിശ്രമങ്ങളാണ് വീഡിയോയിൽ കാണുന്നത്.

also read: കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്: പ്രതിയുടെ ഫാം ഹൗസ് ജീവനക്കാരിയുടെ ഭർത്താവിനും സഹോദരനും നേരെ ആക്രമണം

Figen എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. വീഡിയോയിൽ ഒരു ജലാശയത്തിലൂടെ കുതിച്ചു പായുന്ന ഒരു മാനും അതിന്റെ തൊട്ടുപിന്നാലെ തന്നെ ഒരു മുതല അതിനെ ലക്ഷ്യമാക്കി നീങ്ങുന്നതും കാണാം. ജീവൻ രക്ഷിക്കാനുള്ള പോരാട്ടത്തിൽ തളരാതെ മാൻ മുന്നോട്ട് നീങ്ങുകയാണ്. ഇടയ്ക്ക് മാൻ തളർന്നുപോയി എന്ന് തോന്നും. അതേസമയം മുതല പിന്നാലെയെത്തി മാനിനെ പിടികൂടാൻ ശ്രമിക്കുന്നുണ്ട്. ആ സമയത്ത് മാൻ അതിവേഗം തന്നെ അവിടെ നിന്നും കുതിച്ച് പായുന്നത് കാണാം. അവിടെ നിന്നും രക്ഷപ്പെട്ട മാൻ കരയിലേക്ക് പാഞ്ഞു ചെല്ലുന്നിടത്താണ് വീഡിയോ തീരുന്നത്. ‘ജീവിതം എന്താണ്, ഒരിക്കലും വിട്ടുകൊടുക്കരുത്’ എന്ന് വീഡിയോയ്ക്ക് കാപ്ഷൻ നൽകിയിട്ടുണ്ട്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.

also read: കൊച്ചിയിലെ ലോഡ്ജിൽ പിഞ്ചുകുഞ്ഞ് മരിച്ചനിലയിൽ; അമ്മയും സുഹൃത്തും കസ്റ്റഡിയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News