‘ടൈറ്റാനിക്കിലെ പാട്ട് വായിക്കാമോ..?’ കോടികളുടെ മനം കവർന്ന് ആ മൂന്ന് വയസുകാരിയുടെ ചോദ്യം…!

Pianist

പിയാനോ വായിക്കുന്ന ഒരു കലാകാരനടുത്തെത്തി തനിക്കിഷ്ടപ്പെട്ട ഒരു പാട്ട് വായിക്കാമോ എന്ന മൂന്ന് വയസുകാരിയുടെ ചോദ്യം ഇപ്പോൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്. എമിൽ റെയ്‌നർട്ട് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവച്ച ആ വീഡിയോ ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന ഓരോ ആളുകളുടെയും കണ്മുന്നിലൂടെ കടന്നു പോയിട്ടുണ്ടാകും. വഴിയോരത്ത് തന്റെ പിയാനോയിൽ പല ഗാനങ്ങൾ പ്ലേയ് ചെയ്യുകയായിരുന്ന എമിലിനടുത്തേക്ക് ഒരു കുഞ്ഞ് സുന്ദരി വന്നു. എന്നിട്ട് ടൈറ്റാനിക്കിലെ ‘മൈ ഹാർട്ട് വിൽ ഗോ ഓൺ’ എന്ന ഗാനം വായിക്കുമോ എന്ന് ചോദിച്ചു.

Also Read: തൂക്കിലേറ്റപ്പെടുന്നതിന് അവസാനമായി ആ തടവുകാരന്‍ ആവശ്യപ്പെട്ട ആഹാരത്തിന്റ പേര് കേട്ട് ജയിലിലെ ഉദ്യോഗസ്ഥര്‍ ഞെട്ടി; ആരെയും അമ്പരപ്പിച്ച ആ ഭക്ഷണത്തിന്റെ കഥ

ഇത് കേട്ട് തെല്ലും അമാന്തിക്കാതെ തന്നെ എമിൽ വായിച്ച് തുടങ്ങി. എന്നാൽ കൂടി നിന്ന കണികളെയെല്ലാം അത്ഭുതപ്പെടുത്തിക്കൊണ്ട് ആ മൂന്ന് വയസുകാരി പിയാനോയോടൊപ്പം ആ ഗാനം മനോഹരമായി പാടാൻ തുടങ്ങി. പിന്നീടാണ് മനസിലായത് സ്വന്തമായി ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിൽ സ്ഥിരം പാട്ടുപാടുന്ന എയ്ഞ്ചലിക നീറോ എന്ന കൊച്ചു പാട്ടുകാരിയായിരുന്നു അത്. വീഡിയോ ഇതിനോടകം തന്നെ 300 മില്യൺ വ്യൂവേർഷിപ് നേടിക്കഴിഞ്ഞു. അതായത് 30 കോടിയിലധികം ആളുകൾ. എയ്ഞ്ചലികയ്ക്ക് തന്നെ ഇൻസ്റ്റാഗ്രാമിൽ ലക്ഷക്കണക്കിന് ഫോളോവർമാരാണുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News