സ്വന്തം സ്‌കൂള്‍ യൂണിഫോം ഒറ്റയ്ക്ക് തയ്ച്ച് അഞ്ചാം ക്ലാസുകാരി അനാമിക; അഭിനന്ദിച്ച് മന്ത്രി വി. ശിവന്‍കുട്ടി

സ്വന്തം സ്‌കൂള്‍ യൂണിഫോം ഒറ്റയ്ക്ക് തയ്ച്ച് കയ്യടി വാങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമിക. മലപ്പുറം അണ്ണക്കമ്പാട് വെറൂര്‍ എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് അനാമിക. ഈ കൊച്ചുമിടുക്കിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി രംഗത്തെത്തി.

Also Read- ‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

ഈ വിശാല ലോകത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നൈപുണ്യ ശേഷി ഉള്ളവരായി തന്നെ വളരണമെന്നു പറഞ്ഞുകൊണ്ടാണ് മന്ത്രി വീഡിയോ പങ്കുവെച്ചത്. മന്ത്രിയുടെ വീഡിയോ വൈറലായതോടെ നാട്ടിലും അനാമിക താരമായി. നിരവധി പേരാണ് ഈ കുഞ്ഞുമിടുക്കിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

Also Read- മുംബൈയില്‍ 6,000 കിലോഗ്രാം ഭാരമുള്ള ഇരുമ്പ് പാലം മോഷ്ടിക്കപ്പെട്ടു; നാല് പേര്‍ അറസ്റ്റില്‍

മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി അനാമികയ്ക്ക് എന്റെ അഭിനന്ദനം. അത് മറ്റൊന്നും കൊണ്ട് അല്ല, ഒരു നൈപുണ്യശേഷി കൈവരിച്ചതിന്. ഈ വിശാല ലോകത്തില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ നൈപുണ്യ ശേഷി ഉള്ളവര്‍ ആയി തന്നെ വളരണം. സ്വന്തം സ്‌കൂള്‍ യൂണിഫോം ഒറ്റക്ക് തയ്‌ച്ചെടുത്ത മലപ്പുറം അണ്ണക്കമ്പാട് വെറൂര്‍ എ യു പി സ്‌കൂളിലെ അനാമിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News