നമുക്കും സ്‌കൂളീന്ന് പണ്ട് പാല് കിട്ടിയിരുന്നു…പക്ഷെ ഈ ബുദ്ധി ഉണ്ടായിരുന്നോ; വൈറലായി വീഡിയോ

സ്‌കൂള്‍ കാലഘട്ടത്തില്‍ ഭക്ഷണമൊക്കെ പങ്കുവച്ചു കഴിക്കുന്നത് എല്ലാവരുടെയും നല്ല ഓര്‍മകളില്‍ ഒന്നാണ്. ഇപ്പോഴിതാ അത്തരത്തിലൊരു പങ്കുവയ്ക്കലിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്‌കൂളില്‍ നിന്നും പാലു കിട്ടുന്ന ദിവസം ബിസ്‌കറ്റും ബൂസ്റ്റും കൊണ്ടുവന്ന് മറ്റ് കൂട്ടുകാര്‍ക്കും പങ്കുവെച്ച് കഴിക്കുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ ആണ് വൈറലാകുന്നത്.

Also Read: ബെസ്റ്റ് സ്‌കൂള്‍ ഓഫ് അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിച്ചു

വളരെ സന്തോഷത്തോടെ താന്‍ കൊണ്ടുവന്ന ആ കുഞ്ഞു പാക്കറ്റ് ബൂസ്റ്റ് മറ്റ് കുട്ടികള്‍ക്കും അവന്‍ നിറഞ്ഞ പുഞ്ചിരിയോടെ പങ്കുവയ്ക്കുന്നിടത്താണ് ഈ വിഡിയോ കൂടുതന്‍ മനോഹരമാകുന്നത്. ചെറിയ പാക്കറ്റ് ബൂസ്റ്റ് എല്ലാവരുടെയും പാല്‍ ഗ്ലാസിലേക്ക് പങ്കുവെച്ച് നല്‍കുകയും ഒപ്പം ബിസ്‌കറ്റിന്റെ പായ്ക്കറ്റ് പൊട്ടിച്ച് എല്ലാവര്‍ക്കും വിതരണം ചെയ്ത് നല്‍കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും.

‘പാല് കിട്ടുന്ന ദിവസം നോക്കിവെച്ച് സ്‌കൂളിലേക്ക് ബൂസ്റ്റും ബിസ്‌കറ്റും കൊണ്ട് വന്നതേ അത്ഭുതം ആയിരുന്നു…ഒപ്പം ആ നുണക്കുഴിയുള്ള ചിരിയും കൂടെയുള്ള ഫ്രെണ്ട്‌സിനൊക്കെ കൊടുത്ത കുഞ്ഞുവലിയ മനസ്സും. ബൈ ദ ബൈ നമുക്കും സ്‌കൂളീന്ന് പണ്ട് പാല് കിട്ടിയിരുന്നു…പക്ഷെ ഈ ബുദ്ധി ഉണ്ടായിരുന്നോ.’ എന്ന കുറിപ്പോടെയാണ് ഈ മനോഹരമായ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

ബൂസ്റ്റും ബിസ്‌ക്കറ്റും പങ്കുവയ്ക്കുന്ന കൂടെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കുവയ്ക്കുന്ന കുട്ടിയുടെ വീഡിയോ വൈറലാകുന്നു.

View this post on Instagram

A post shared by A s N a (@aznapk)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News