പലതരത്തിലുള്ള ലാപ്ടോപ്പുകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ കുറേക്കാലം മുമ്പ് ലാപ്ടോപുകൾ എങ്ങനെയായിരിക്കും എന്ന് ആലോചിച്ചിട്ടുണ്ടോ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നത് 1986 ലെ ഒരു ലാപ്ടോപ്പിന്റെ വീഡിയോയാണ്. സോണിയുടെ ലാപിടോപ്പിന്റെ വീഡിയോയാണ് സാങ്കേതികകുതുകികളെ ആകർഷിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ഒരു പഴയ ടൈപ്പ്‌റൈറ്റര്‍ മെഷീനാണെന്നാണ് തോന്നുക. . ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തില്‍ പേരുകേട്ട സോണിയാണ് ഈ ലാപ്ടോപ്പിന്റെ നിർമാതാവ്. പഴയ ഒരു ട്രങ്ക് പെട്ടി തുറക്കുന്ന പോലെയാണ് ലാപ്ടോപ് തുറക്കുന്നത്. അള്‍ട്രാ-തിന്‍ ലാപ്‌ടോപ്പുകളെ പോലും നാണിപ്പിക്കുന്ന തരത്തിലാണ് 86 മോഡൽ ഈ ലാപ്ടോപ്പിന്റെ ഡിസൈൻ.
Also read: ശബരിമലയിൽ ബിഎസ്എൻഎല്ലിന്റെ സൗജന്യ വൈഫൈ; എങ്ങനെ കണക്ടാക്കാം എന്നറിയാം
ഒരു കൈബാഗില്‍ ഒതുങ്ങുന്ന ലാപ്‌ടോപിനകത്ത് എത്ര കേബിള്‍ പോര്‍ട്ടുകളാണ് എന്ന് എണ്ണുക തന്നെ പ്രയാസമാണ്. കീപാഡുകളും ചെറിയ മോണിറ്ററും ഡ്രൈവുമെല്ലാം നമ്മളെ അമ്പരിപ്പിക്കും.
This Sony laptop from 1986. Technology is advancing at a rapid pace. pic.twitter.com/uIfDXKJxrj
— Ian Miles Cheong (@stillgray) November 13, 2024
Also Read: വാട്സ്ആപ്പില്‍ ഗ്രൂപ്പ് ചാറ്റുകള്‍ ശല്യമാകുന്നുണ്ടോ ? പുതിയ കിടിലന്‍ അപ്‌ഡേറ്റ്
കാഴ്ചക്കാരുടെ അമ്പരപ്പും ആവേശവുമെല്ലാം വീഡിയോയുടെ അടിയിലെ കമന്റുകളിൽ കാണാൻ സാധിക്കും. രൂപവും ഭാവവും ഭാഗങ്ങളും കണ്ടാൽ ഇപ്പോഴത്തെ കാലത്ത് ചിലപ്പോൾ നമ്മൾക്ക് ചിരി വരുമായിരിക്കും. ഇന്ന് നാം പൊട്ടിച്ചിരിച്ചാലും ഒരുകാലത്ത് ആളൊരു പുപ്പുലിയായായിരുന്നു എന്നാണ് ഒരു കമന്റ്. എന്തായാലും എക്സിലിപ്പോൾ ട്രെൻഡിങ് ആയിരിക്കുകയാണ് 1986 ലെ ഈ ലാപ്ടോപ്പ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here