ഒരു ഉറുമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത്. ഉറുമ്പോ? അതിനെന്താ പ്രത്യേകത എന്നാകും ഇപ്പോൾ ചിന്തിക്കുക. എന്നാലൊരു പ്രത്യേകത ഉണ്ട്. ഈ ഉറുമ്പിന്റെ സഞ്ചാര പാതയാണ് ചർച്ചകൾക്ക് വഴി വെച്ചിരിക്കുന്നത്. എന്തെന്നാൽ ഉറുമ്പ് പോകുന്നത് ലാപ്ടോപ്പ് സ്‌ക്രീനിനുള്ളിലൂടെയാണ്. അതെങ്ങനെ? എന്ന ചോദ്യമാണ് ഇപ്പോൾ നിങ്ങളുടെ മനസിലെങ്കിൽ, അതിനുള്ള ഉത്തരം ഇതുവരെ കണ്ടെത്തിയിട്ടില്ല.
ALSO READ; ജമ്മു കശ്മീരിൽ തൂക്കുസഭ? എക്സിറ്റ് പോൾ പ്രവചനങ്ങൾ ഇങ്ങനെ…
ആദിത്യ എന്ന യുവാവാണ് എക്‌സിൽ ഈ വീഡിയോ പങ്കുവെച്ചത്.ഈ ഉറുമ്പ് എന്റെ ലാപ്‌ടോപ്പ് സ്‌ക്രീനിനുള്ളില്‍ കയറി എന്ന ക്യാപ്‌ഷനോടെയാണ് യുവാവ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.ലാപ്‌ടോപ്പിന്റെ സ്‌ക്രീനിനുള്ളില്‍ കുടുങ്ങിയ ഉറമ്പ് അതിനുള്ളിലൂടെ നടക്കുന്നതാണ് വീഡിയോയിലുള്ളത്.
this ant went inside my laptop’s screen!?!? pic.twitter.com/uPA7X2eOUV
— aditya✨ (@adityakvlte) October 3, 2024
ALSO READ; ഇനി ടൈപ്പിങ്ങില്ല, പകരം കുത്ത്; വാട്സ്ആപ്പ് ചാറ്റിൽ വരുന്നത് വമ്പൻ മാറ്റം
പോസ്റ്റിന് താഴെയായി കമന്റുകളുടെ മഴയാണ്.യുഎസ്ബി പോർട്ടിലൂടെയോ മറ്റോ ഉറുമ്പ് ഉള്ളിൽ കയറിയതാകും എന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. എന്നാൽ ലാപ്ടോപിന്റെ ചൂടിൽ മുട്ട വിരിഞ്ഞ് ഉറുമ്പ് വന്നതാകും എന്നാണ് മറ്റു ചിലർ പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here