സൂക്ഷിച്ചോ… തീ കൊണ്ടാണ് കളിക്കുന്നത്; വൈറലായി രാജവെമ്പാലയെ കുളിപ്പിക്കുന്ന വീഡിയോ

പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. അതില്‍ ഭയപ്പെടുത്തുന്നതും കൗതുകമുണര്‍ത്തുന്നതുമായി നിരവധി വീഡിയോകള്‍ കാണാന്‍ സാധിക്കും. . ഇപ്പോളിതാ ഒരു കൂറ്റന്‍ രാജവെമ്പാലയെ ഒരാള്‍ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

Also Read; ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു

തീ കൊണ്ടാണ് കളിക്കുന്നത് എന്ന മുന്നറിയിപ്പോടെ സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കുളിമുറിയില്‍ വെച്ച് കൂറ്റന്‍ പാമ്പിനെ ബക്കറ്റില്‍ നിന്ന് കപ്പ് ഉപയോഗിച്ച് വെള്ളമെടുത്ത് കുളിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം.

Also Read: പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വിദേശ പഠനത്തിന് ഉന്നതി സ്‌കോളര്‍ഷിപ്പ്

അതിനിടെ പാമ്പ് കൊത്താന്‍ അവസരം കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുളിപ്പിക്കാന്‍ ഉപയോഗിക്കുന്ന കപ്പില്‍ പാമ്പ് കൊത്തുന്നതും കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News