വളര്‍ത്തുനായ്‌ക്കൊപ്പം ഒരു കിടിലന്‍ റൈഡ്; വീഡിയോ കാണാം

മനുഷ്യരെ ഏറ്റവും കൂടുതല്‍ സ്‌നേഹിക്കുന്നതും മനസിലാക്കുന്നതും വളര്‍ത്തുനായ്ക്കളാണ് എന്ന് എല്ലാവരും കേട്ടിട്ടുള്ള കാര്യമാണ്. ആ സ്‌നേഹം എത്രമാത്രം ദൃഡവും ആഴവുമുള്ളതാണെന്ന് തെളിയിക്കുന്ന പല സംഭവങ്ങളും നിരന്തരം വാര്‍ത്തകളാകാറുമുണ്ട്. തന്റെ യജമാന്റെ സ്‌നേഹത്തിനൊപ്പം തലോടലും ഏറെ ഇഷ്ടപ്പെടുന്നവരാണ് വളര്‍ത്തുനായ്ക്കള്‍. എന്നാല്‍ ജോലി തിരക്കുകളും മറ്റും മൂലം പലര്‍ക്കും സ്വന്തം വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാനും കഴിയാറില്ല.

ALSO READ:  സൗജന്യ റേഷനുള്ള പണം ജനങ്ങളിൽ നിന്നാണ് സ്വരൂപിക്കുന്നത്, പ്രധാനമന്ത്രിയുടെ പോക്കറ്റിൽ നിന്നല്ല: സീതാറാം യെച്ചൂരി

ഇപ്പോള്‍ ബെംഗളുരുവിലുള്ള ഒരു ഓട്ടോ ഡ്രൈവര്‍ തന്റെ വളര്‍ത്തുനായ്‌ക്കൊപ്പം ചെലവഴിക്കാന്‍ കണ്ടുപിടിച്ച ഒരു വഴിയാണ് വൈറലാവുന്നത്. ഇന്റര്‍നെറ്റില്‍ വൈറലാവുന്ന വീഡിയോയില്‍ ഒരാള്‍ തന്റെ വളര്‍ത്തുനായ്‌ക്കൊപ്പം ഒരു റൈഡ് ആസ്വദിക്കുന്ന കാഴ്ചയാണ് ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഡ്രൈവറിന്റെ മടിയിലിരുന്നു സുഖയാത്ര നടത്തുകയാണ് നായ.

ALSO READ:  മക്കൾക്ക് കടുത്ത ശാരീരിക – മാനസിക പീഡനം; മുൻപ് പാരന്റിങ് വ്ലോഗർക്ക് 60 വർഷം തടവുശിക്ഷ വിധിച്ച് കോടതി

പോഫുള്‍ വേള്‍ഡ് എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് ഇതിന്റെ ക്ലിപ്പ് വന്നിരിക്കുന്നത്. ഗതാഗതകുരുക്കില്‍പ്പെട്ടപ്പോഴാണ് ഇത്തരം ഒരു ദൃശ്യം ഇത് വീഡിയോയിലാക്കിയ ആളുടെ കണ്ണില്‍പ്പെട്ടത്. നിരവധി ലൈക്കുകളും കമന്റുകളും ലഭിച്ച വീഡിയോക്ക് നാലു ലക്ഷത്തോളം പേര്‍ കണ്ടുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration