അടിച്ചുപറത്തി…ബോളല്ല, ഹെൽമറ്റ്; ക്രീസിൽ കലിതുള്ളിയ കാർലോസിന്റെ വീഡിയോ വൈറൽ

carlos video viral

കായിക മത്സരങ്ങൾക്കിടെയുള്ള താരങ്ങളുടെ രോഷപ്രകടനം എപ്പോഴും കായിക പ്രേമികൾക്കിടയിൽ ചർച്ചയാവാറുണ്ട്. ചിലതൊക്കെ ഫാൻ ഫൈറ്റിലേക്കടക്കം എത്താറുണ്ട്. അത്തരത്തിലൊരു കായിക താരത്തിന്റെ മൈതാനത്തുള്ള രോഷപ്രകടനാമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. അത് മറ്റാരുമല്ല, വിൻഡിസ് താരം കാർലോസ് ബ്രാത് വെയിറ്റ് ആണ്.

ALSO READ: അന്യഗ്രഹ ജീവികൾ ഉണ്ടോ? ഐഎസ്ആർഒ ചെയർമാന്റെ ഉത്തരം ഇതാണ്

വിന്ഡീസിലെ മാക്സ് 60 ക്രിക്കറ്റ് ലീഗിനിടെയുള്ള താരത്തിന്റെ രോഷപ്രകടനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ന്യൂയോർക്ക് സ്‌ട്രേക്കേഴ്‌സും ഗ്രാന്റ് കെയ്മൻ ജാഗ്വേഴ്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം. ഐറിഷ് താരം ജോഷ് ലിറ്റിലിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് കാർലോസ് പുറത്തായത്.  പന്ത് താരത്തിന്‍റെ തോളിലാണ് തട്ടിയിരുന്നത്. എന്നാൽ വിക്കറ്റ് കീപ്പര്‍ അപ്പീല്‍ ചെയ്തത്തോടെ അമ്പയര്‍ ഔട്ടാണെന്ന് പറഞ്ഞതോടെയാണ് കാർലോസിനെ ദേഷ്യത്തിലാക്കിയയത്.

ALSO READ:  പാകിസ്ഥാനിൽ ഭീകരാക്രമണം; 23 പേർ കൊല്ലപ്പെട്ടു

അമ്പയർ ഔട്ട് വിളിച്ചതോടെ ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയ താരം ബൗണ്ടറി ലൈനിന്റെ എത്തിയതും ബാറ്റ് കൊണ്ട് ഹെൽമെറ്റ് അടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ ബാറ്റും അദ്ദേഹം വലിച്ചെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോളോ വൈറലായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News