കുവൈറ്റിലെ ഫാഷന്‍ സെലിബ്രിറ്റി വരുത്തിയ വാഹനാപകടത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ ഇത് പ്രചരിപ്പിച്ചവര്‍ക്കെതിരേ അന്വേഷണം നടത്തുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കേസിന്റെ വിശദാംശങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു. ദാരുണമായ റോഡപകടത്തില്‍ രണ്ട് മരണങ്ങളും രണ്ട് പേർക്ക് പരുക്കുകളും ഉണ്ടായതായി മന്ത്രാലയം സ്ഥിരീകരിച്ചു. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് (പഴയ ട്വിറ്റര്‍) ‘രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കേണ്ടതുണ്ട്’ എന്ന് മന്ത്രാലയം വ്യക്തമാക്കിയത്.
also read :ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്
വ്യാഴാഴ്ച പുലര്‍ച്ചെ 3.17നാണ് ഇരുഭാഗത്തുനിന്നുമെത്തിയ രണ്ട് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. അപകടത്തില്‍പ്പെട്ട നാലുപേരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു പേര്‍ മരണപ്പെട്ടു. പരുക്കേറ്റ രണ്ടുപേര്‍ ചികിത്സയിലാണ്. പരുക്കേറ്റ ഡ്രൈവറും യാത്രക്കാരും ലഹരിയിലായിരുന്നുവെന്നും അമിതവേഗതയിലെത്തി ചുവന്ന ലൈറ്റ് മറികടന്നതാണ് അപകട കാരണമെന്നും കണ്ടെത്തിയതായി മന്ത്രാലയം നേരത്തെയുള്ള പ്രസ്താവനയില്‍ വെളിപ്പെടുത്തിയിരുന്നു. പ്രതിയുടെ പേര് ആഭ്യന്തര വകുപ്പ് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കുവൈറ്റ് ഫാഷനിസ്റ്റ എന്ന പേരില്‍ അറിയപ്പെടുന്ന സൗന്ദര്യ വിദഗ്ധയും ഫാഷന്‍ മോഡലും സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറുമായ ഫാത്തിമ അല്‍ മൗമെന്‍ (30) ആണ് അപകടംവരുത്തിവെച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നാല് പേര്‍ സഞ്ചരിച്ചിരുന്ന മറ്റൊരു കാറില്‍ ഫാത്തിമയുടെ കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കസ്റ്റഡിയിലെടുത്ത ഫാത്തിമയെ പോലീസ് വിട്ടയച്ചെന്ന സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ വന്നതോടെ നെറ്റിസണ്‍സ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെ അന്വേഷണ വിധേയമായി പ്രതിയെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് പോലീസ് വിശദീകരണം നല്‍കുകയുണ്ടായി. മദ്യപിച്ച് വാഹനമോടിക്കുക, നരഹത്യ, റെഡ് ലൈറ്റ് മറികടന്ന് വാഹനം ഓടിക്കുക എന്നീ കുറ്റങ്ങളാണ് ഫാത്തിമ നേരിടുന്നത്.
also read :പണം കടം വാങ്ങിയതിനെ ചൊല്ലി തർക്കം; യുവാവിന്റെ കഴുത്തറത്തു; രണ്ടുപേർ അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here