കോസ്റ്ററിക്കന്‍ ഫുട്‌ബോളറെ കടിച്ചുകൊന്ന ശേഷം മൃതദേഹവുമായി നീങ്ങുന്ന മുതല; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

കോസ്റ്ററിക്കന്‍ ഫുട്‌ബോള്‍ താരത്തെ കടിച്ചുകൊന്ന ശേഷം മൃതദേഹവുമായി നീങ്ങുന്ന മുതലയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ജീസസ് ആല്‍ബെര്‍ട്ടോ ലോപസ് ഒര്‍ട്ടിസ് ആണ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. വടക്കുകിഴക്കന്‍ കോസ്റ്ററിക്കന്‍ നഗരമായ സാന്റ ക്രൂസില്‍ കഴിഞ്ഞ മാസം 29നാണ് ജീസസ് മുതലയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

also read- കോസ്റ്ററിക്കന്‍ ഫുട്ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു

കനത്ത ചൂടിനെ തുടര്‍ന്ന് സാന്റ ക്രൂസിലെ റിയോ കനാസ് നദിയിലേക്ക് ചാടിയതായിരുന്നു 29കാരനായ താരം. എന്നാല്‍ നദിയില്‍ നിറയെ മുതലകളുണ്ടായിരുന്നു. നദിയിലേക്കു ചാടിയതിന് പിന്നാലെ ഒരു മുതല താരത്തെ കടിച്ചുകൊന്നതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ലോപസുമായി മുതല മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മുതലയെ വെടിവെച്ചു കൊന്നു. അപ്പോഴേക്കും ലോപസ് മരണത്തിന് കീഴടങ്ങിയിരുന്നു.

also read- രണ്ട് ട്രക്കുകള്‍ക്കിടയില്‍ കുടുങ്ങി കാര്‍ തകര്‍ന്നു; 22കാരിക്ക് ദാരുണാന്ത്യം

കോസ്റ്ററിക്കന്‍ ഫുട്‌ബോള്‍ ലീഗായ അസെന്‍സോ ലീഗിലെ ഡിപോര്‍ട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ജീസസ്. താരത്തിന്റെ മരണം സ്ഥിരീകരിച്ച് ക്ലബ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News