ചിന്ന ചിന്ന ആസൈ പാടി ദിവ്യ എസ് അയ്യർ, ആവേശത്തിലായി ജനം

ഗായിക മഞ്ജരിക്കൊപ്പം ചിന്ന ചിന്ന ആസൈ പാട്ട് പാടി ഒരിക്കൽക്കൂടി വൈറലായിരിക്കുകയാണ് പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ. മഞ്ജരിയുടെ സ്വരമാധുര്യത്തിനൊപ്പം കളക്ടറുടെ പാട്ട് കൂടിയായപ്പോൾ ജനങ്ങൾക്കും അതൊരു കാഴ്ചവിരുന്നായി.

ALSO READ: കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം, ലീഡ് ചെയ്യുന്നവർ ഉടൻ ബെംഗളൂരുവിലെത്താൻ ഡി.കെയുടെ നിർദ്ദേശം

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ആദ്യദിനത്തിലായിരുന്നു മഞ്ജരിയുടെ സംഗീതനിശ. വലിയ ജനക്കൂട്ടം തന്നെ പരിപാടി കാണാൻ ഉണ്ടായിരുന്നു. പരിപാടി പുരോഗമിക്കവെ ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരും മഞ്ജരിയോടൊപ്പം വേദിയിലെത്തി പാട്ട് പാടുകയായിരുന്നു. ചിന്ന ചിന്ന ആസൈ എന്ന പാട്ടാണ് ഇരുവരും ചേർന്ന് പാടിയത്. കളക്ടർ കൂടി വേദിയിലെത്തിയതോടെ ജനങ്ങളും ആവേശത്തിലായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News