ടിക് ടോക്കിനെ കുടുകുടെ ചിരിപ്പിച്ച് ഡീഗോ ; വൈറലായി ആശാൻ കോണിപ്പടി കയറുന്ന വീഡിയോ

diego viral tiktok dog

രസകരമായ കുഞ്ഞു വീഡിയോകൾ നിറഞ്ഞ ടിക് ടോക്കിനെ കുറച്ചു ദിവസമായി ചിരിപ്പിക്കുന്നത് ഒരു കുഞ്ഞൻ നായയാണ്. അമേരിക്കയിലെ ഇല്ലുനോയിലുള്ള ജസ്റ്റിൻ ക്യൂബിലോസാണ്‌ ചിൻഹ്വാവ ഇനത്തിൽ പെട്ട തന്‍റെ നായക്കുട്ടിയായ ഡീഗോയുടെ കൗതുകകരമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പങ്കു വച്ചത്.

സാധാരണ നായകളെ പോലെ ചാടിച്ചാടി പടി കയറുന്ന സ്വഭാവം ഡീഗോക്കില്ല. പകരം ആശാൻ ചെയ്യുന്നതിതാണ്, ആദ്യം ഒരു പടി ചാടി കയറുന്നു. എന്നിട്ട് സ്റ്റെപ്പിൻ്റെ വലതുവശത്ത് നിന്ന് ഇടത്തേക്ക് ഓടുന്നു. എന്നിട്ട് അടുത്ത പടി കേറുന്നു. അവസാന സ്റ്റെപ്പ് വരെയും വലത്തു നിന്നും ഇടത്തേക്കും തിരിച്ചും ഓടി, ഒരു പ്രത്യേക പാറ്റേണിൽ ഗോവണി കയറുന്ന ഡീഗോയുടെ വീഡിയോ നിരവധി പേരെയാണ് ചിരിപ്പിച്ചത്. പോസ്റ്റ് ചെയ്ത ദിവസങ്ങൾക്കകം വൈറലായ വീഡിയോക്ക് ഇതുവരെ ഒരു ലക്ഷത്തിലധികം ലൈക്കുകളാണ് ലഭിച്ചത്.

ALSO READ; കൈവെള്ളയില്‍ പെട്രോള്‍ വാങ്ങുന്ന റീല്‍സെടുത്ത് പെണ്‍കുട്ടി; കമന്റുകളുമായി സോഷ്യല്‍മീഡിയ, വീഡിയോ

തങ്ങളുടെ ചെറിയ ഒറ്റ നില വീട്ടിൽ നിന്നും ഈ വീട്ടിലേക്ക് മാറിയപ്പോഴാണ് ഡീഗോ ആദ്യമായി കോണിപ്പടികൾ കാണുന്നത്. കാലിനു നീളം കുറവായതിനാൽ നേരിട്ട് ചാടി കയറാൻ ആവില്ല. ഗോവണി കയറാൻ ആദ്യം ഒകെ ഞങ്ങൾ കയ്യിൽ എടുത്തായിരുന്നു കയറ്റുന്നത്. പിന്നീട് പേടിയോടെ ഡീഗോ തന്നെ വികസിപ്പിച്ചു എടുത്ത വിദ്യായാണിതെന്ന് ജസ്റ്റിൻ കമന്റുകളോട് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News