വോട്ട് ചോദിച്ചെത്തിയ ജെയ്ക്കിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് ജെയ്ക്ക്; വീഡിയോ വൈറല്‍

വോട്ട് ചോദിച്ച് ക്ഷേത്രത്തിലെത്തിയ ജെയ്ക് സി തോമസിനെ കണ്ട് കണ്ണ് നിറഞ്ഞ് പെണ്‍കുട്ടി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അകലക്കുന്നം പഞ്ചായത്തിലെ തുരുത്തിപ്പള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ സപ്താഹത്തിനിടെയായിരുന്നു സംഭവം.

also read- ‘ഇതുവരെ സംഭവിക്കാത്ത അഭൂതപൂര്‍ണമായ മാറ്റത്തിന് പുതുപ്പള്ളി തയ്യാറെടുക്കുന്നു’: ജെയ്ക് സി തോമസ്

അകലക്കുന്നം സ്വദേശിനിയായ ഒന്‍പതാംക്ലാസുകാരി സാന്ദ്ര പ്രസാദാണ് അപ്രതീക്ഷിതമായി ജെയ്ക്കിനെ കണ്ട് പൊട്ടിക്കരഞ്ഞത്. ഇതോടെ ജെയ്ക്ക് പെണ്‍കുട്ടിയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

also read- ‘ഞാന്‍ ഇവിടെ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ നിങ്ങള്‍ക്ക് പണിയാകുമോ?’ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ജെയ്ക്ക് സി തോമസ്

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. വോട്ട് ചോദിച്ചായിരുന്നു ജെയ്ക്ക് ക്ഷേത്രത്തിലെത്തിയത്. സാന്ദ്ര ജെയ്ക്കിനെ ഏറെ ഇഷ്ടപ്പെട്ടിരുന്നു. അപ്രതീക്ഷിതമായി ജെയ്ക്ക് മുന്നിലെത്തിയതോടെ സാന്ദ്ര ഓടിയെത്തി. ജെയ്ക്കിന് കൈകൊടുത്ത് സംസാരിച്ചതോടെ സാന്ദ്രയുടെ കണ്ണുകള്‍ നിറഞ്ഞു. ഇതോടെ സാന്ദ്രയെ ജെയ്ക്ക് ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചു. യുവത്വത്തിന്റെ നായകന്‍ എന്നാണ് താനൊക്കെ ജെയ്ക്കിനെ വിശേഷിപ്പിക്കുന്നതെന്ന് സാന്ദ്ര പിന്നീട് കൈരളി ന്യൂസിനോട് പ്രതികരിച്ചു. ജെയ്ക്കിനെ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും വലുതാണ്. അടുത്തിടെ അയര്‍ക്കുന്നത്ത് ജെയ്ക്ക് എത്തിയപ്പോള്‍ തനിക്ക് പോകാന്‍ സാധിച്ചിരുന്നില്ല. ഇത് തന്നെ ഏറെ വിഷമിപ്പിച്ചിരുന്നു. ജെയ്ക്കിനെ അപ്രതീക്ഷിതമായി കണ്ടത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും സാന്ദ്ര കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News